എന്നും എപ്പോഴും - ട്രെയിലര്‍

Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (19:34 IST)


പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന എന്നും എപ്പോഴും എന്ന ചിത്രത്തിനെ ട്രെയിലര്‍ പുറത്തിറങ്ങി. 4 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് രഞ്ജന്‍ പ്രമോദാണ്.ചിത്രത്തില്‍ ഇന്നസെന്റ്, ലെന, റീനു മാത്യൂസ് എന്നിവരും പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാര്യര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ വനിതാ മാസികയുടെ റിപ്പോര്‍ട്ടറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍. വിദ്യാസാഗറാണ് സംഗീതം.യുവ ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :