ബോംബെ വെല്‍വെറ്റ് - ട്രെയിലര്‍

Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (13:56 IST)


അനുരാഗ് കാശ്യപ് സംവിധാനം ചെയ്യുന്ന ബോംബെ
വെല്‍വെറ്റിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
1960 കളിലെ മുംബൈയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ റണ്‍ബീര്‍ കപൂറും അനുഷ്ക ശര്‍മ്മയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കെ കെ മേനോന്‍, മനീഷ് ചൌദരി, റവീണ ടണ്ടണ്‍, സിദ്ധാര്‍ത്ഥ് ബാസു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ഗ്യാന്‍ പ്രകാശിന്റെ മുംബൈ ഫേബിള്‍സ് എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഒരു ക്രൈം ഡ്രാമയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :