മഞ്ജുവിനെ ഒഴിവാക്കിയിട്ടില്ല, ‘റാണി പദ്മിനി’ അടുത്ത മാസം!

മഞ്ജു വാര്യര്‍, റാണി പത്മിനി, ആഷിക് അബു, റിമ, ദിലീപ്
Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (18:13 IST)
‘റാണി പത്മിനി’യില്‍ നിന്ന് മഞ്ജു വാര്യരെ ഒഴിവാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ ആഷിക് അബു വ്യക്തമാക്കി. ചിത്രത്തില്‍ മഞ്ജു വാര്യരും കല്ലിങ്കലും തന്നെ നായികമാരാകും. ഒരു കോടി രൂപ പ്രതിഫലം ചോദിച്ചതിനാല്‍ മഞ്ജുവിനെ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ആഷിക് അബു തള്ളിക്കളഞ്ഞത്.

കൊച്ചി, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ പ്രധാനലൊക്കേഷനുകളാകുന്ന ചിത്രം ഏപ്രിലില്‍ ആരംഭിക്കും. മടങ്ങിയെത്തിയതിന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണിത്.

ഒരു ഫീല്‍ഗുഡ് ത്രില്ലറായ റാണി പത്മിനി അപരിചിതരായ രണ്ട് സ്ത്രീകള്‍ ഒരുമിച്ച് നടത്തുന്ന ഒരു യാത്രയാണ് പ്രമേയമാക്കുന്നത്. ശ്യാം പുഷ്കരന്‍ രചന നിര്‍വഹിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചുവരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :