കെ വി ആനന്ദ് - ധനുഷ് കൂട്ടുകെട്ടില്‍ "അനേകന്‍", കിടിലന്‍ ട്രെയിലര്‍

Last Updated: വ്യാഴം, 8 ജനുവരി 2015 (14:54 IST)



ധനുഷിനെ നായകനാക്കി കെവി ആനന്ദ് സംവിധാനം ചെയ്യുന്ന
അനേകന്റെ ട്രെയിലര്‍ എത്തി. ധനുഷിന്റെ ആദ്യ കെ വി ആനന്ദ് ചിത്രമാണ് അനേകന്‍. ഇസക്ക് ഫെയിം അമ്രിയയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തുന്നത്.

ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.
അതുല്‍ കുല്‍ക്കര്‍ണി, ആശിഷ് വിദ്യാര്‍ത്തി, ജഗന്‍ എന്നിവരെക്കൂടാതെ
പഴയകാല നടന്‍ കാര്‍ത്തിക് ചിത്രത്തിലൊരു പ്രധാനവേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഓം പ്രകാശ് ആണ്. ചിത്രസംയോജനം ആന്റണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അയന്‍, കോ എന്നീ തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ആനന്ദ് ഒരുക്കിയ മാട്രന്‍ സാമ്പത്തിക പരാജയമായിരുന്നു. മാട്രനിന്റെ നഷ്ടം അനേകനിലൂടെ നികത്താനുള്ള ശ്രമത്തിലാണ് കെ വി ആനന്ദ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :