ഐ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ജനുവരി 9 ന്

ചെന്നൈ| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (14:00 IST)



അന്യന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷങ്കറും വിക്രമും ഒരുമിക്കുന്ന ചിത്രം യുടെ ട്രെയിലര്‍ പുറത്തിറങ്ങി.വന്‍ വരവേല്‍പ്പാണ് ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. യുട്യൂബില്‍ വന്ന് ഒന്‍പത് മണിക്കൂറിനുള്ളില്‍ ആറ് ലക്ഷത്തില്‍ പരം ആളുകളാണ് ട്രെയിലര്‍ കണ്ടത്.ഐ ജനുവരി 9ന് പ്രദര്‍ശനത്തിനെത്തും.

വിക്രമിന്റെ വ്യത്യസ്തമായ ഗെറ്റപ്പ്, മനോഹരമായ ഗാനരംഗങ്ങള്‍ എന്നിവ ചിത്രത്തിന്റെ പ്രത്യേകതകളാണ്. ചിത്രത്തില്‍ അമി ജാക്സണാണ് വിക്രമിന്റെ നായികയായെത്തുന്നത്. മലയാളിതാരം സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഉപന്‍ പട്ടേല്‍,സന്താനം,മോഹന്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വി.രവിചന്ദ്രനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :