മണിരത്നത്തിന്‍റെ അടുത്ത ചിത്രത്തില്‍ ധനുഷ്!

മണിരത്നം, ധനുഷ്, ദുല്‍ക്കര്‍, ധോണി, മാണി, വി എസ്
Last Updated: തിങ്കള്‍, 5 ജനുവരി 2015 (19:45 IST)
മണിരത്നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ധനുഷ് നായകനാകും. തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന ഈ സിനിമയില്‍, രണ്ടുഭാഷയിലും ധനുഷ് തന്നെയായിരിക്കും നായകന്‍.

ഇപ്പോള്‍ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി 'ഓകെ കണ്‍‌മണി' എന്ന ലവ് സ്റ്റോറി ചെയ്യുന്നതിന്‍റെ തിരക്കിലാണ് മണിരത്നം. അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. അലൈപായുതേ പോലെ ഒരു സ്റ്റൈലിഷ് ചിത്രമായിരിക്കും ഓകെ കണ്‍‌മണി എന്ന് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ പി സി ശ്രീറാം അറിയിച്ചു.

അതേസമയം, ധനുഷിനെ നായകനാക്കിയൊരുക്കുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് ആദ്യ വിവരം.

'അനേകന്‍' ആണ് ധനുഷിന്‍റേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന തമിഴ് ചിത്രം. കെ വി ആനന്ദ് ആണ് ആ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബാല്‍ക്കിയുടെ ഹിന്ദി ചിത്രം 'ഷമിതാഭ്' ധനുഷിന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. അതില്‍ അമിതാഭ് ബച്ചനാണ് ധനുഷിനൊപ്പം സ്ക്രീന്‍സ്പേസ് പങ്കുവയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :