സുസ്‌മിത സെൻ വിവാഹിതയാകുന്നു, വരൻ 27കാരൻ; ഇരുവരുമൊത്തുള്ള വീഡിയോ വൈറൽ

വ്യാഴം, 8 നവം‌ബര്‍ 2018 (11:26 IST)

ബോളിവുഡ് നായിക എന്നതിലുപതി ലോകത്തിന് മുന്നിൽ ഇന്ത്യൻ സൗന്ദര്യത്തിന്റെ മുഖമായ താരമാണ് സുസ്‌‌മിത സെൻ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഈ താരത്തിന്റെ മുഖം അത്രപെട്ടെന്നൊന്നും ആരാധകർ മറക്കില്ല. ഇത്തവണത്തെ ദീപാവലി വാർത്തകളിൽ ചർച്ചയായി നിറഞ്ഞുനിന്നതും സുസ്‌മിത സെൻ തന്നെയാണ്.
 
ഇത്തവണത്തെ ദീപാവലി ആഘോഷം സുസ്മിത മക്കള്‍ക്കും കാമുകനൊപ്പവുമാണ് ആഘോഷിച്ചത്. സുസ്മിത തന്നെയാണ് ഇതിന്റെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുസ്മിതയുടെ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം റോഹ്‌മാൻ ഷാലും ഉണ്ടായിരുന്നു.
 
42കാരിയായ സുസ്മിതയും 27കാരനായ റോഹ്‌മാൻ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും ആ വാർത്തയ്‌ക്ക് ഈ വീഡിയോ ആക്കം കൂട്ടുന്നു. റോഹ്‌മാൻ ഷാൻ ഫാഷന്‍ മോഡലാണ്. റോഹ്മനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്. അധികം വൈകാതെതന്നെ ഇരുവരുടെയും വിവാഹം സംബന്ധിച്ച് ഔദ്യോഗികമായ വാർത്തകൾ ഉണ്ടാകുമെന്നും സൂചനകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിൽ മമ്മൂട്ടിയുടെ എതിരാളി പൃഥ്വിയോ ടോവിനോയോ?

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ...

news

രൌദ്രത്തിന് ശേഷം മമ്മൂട്ടിയും രണ്‍ജിയും - ഫയര്‍ ബ്രാന്‍ഡ് !

രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം വീണ്ടും. ‘രൌദ്ര’ത്തിന് ശേഷം രണ്‍ജിയുടെ സംവിധാനത്തില്‍ ...

news

'നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ'?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!

ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത എന്നാൽ സമൂഹത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു ...

news

റെക്കോർഡുകൾ തകർക്കാൻ അവൻ അവതരിക്കുന്നു!

വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര' ഡിസംബർ 21ന് തന്നെ ...

Widgets Magazine