ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിൽ മമ്മൂട്ടിയുടെ എതിരാളി പൃഥ്വിയോ ടോവിനോയോ?

വ്യാഴം, 8 നവം‌ബര്‍ 2018 (10:34 IST)

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 
 
ചിത്രത്തിന്റെ റീലിസ് ഡേറ്റ് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നു. എപ്രില്‍ നാലിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 
 
മൂവിയിലെ ശക്തമായ മൂന്ന് കഥാപാത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ജോൺ അബ്രഹാം പാലക്കൽ. മറ്റ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കുക ടൊവിനോയും പൃഥ്വിരാജും ആണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 
 
60-ഓളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരങ്ങുന്നതെന്നും ചിലരുടെ അതിജീവനത്തിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രൌദ്രത്തിന് ശേഷം മമ്മൂട്ടിയും രണ്‍ജിയും - ഫയര്‍ ബ്രാന്‍ഡ് !

രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം വീണ്ടും. ‘രൌദ്ര’ത്തിന് ശേഷം രണ്‍ജിയുടെ സംവിധാനത്തില്‍ ...

news

'നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ'?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!

ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത എന്നാൽ സമൂഹത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു ...

news

റെക്കോർഡുകൾ തകർക്കാൻ അവൻ അവതരിക്കുന്നു!

വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര' ഡിസംബർ 21ന് തന്നെ ...

news

മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്നു, കൂടെ കമല്‍ഹാസനും!

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഏത് സിനിമയില്‍ ഒരുമിച്ച് അഭിനയിക്കും? അങ്ങനെ ഒരു ...

Widgets Magazine