'മൈ സ്റ്റോറി' ഓര്‍മ്മകളില്‍ സുപ്രിയ മേനോന്‍, പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (17:28 IST)

പൃഥ്വിരാജ്, പാര്‍വ്വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തി 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മൈ സ്റ്റോറി. എന്ന് നിന്റെ മൊയ്തീന് ശേഷം ഇരുവരും നായികാനായകന്‍മാരായി വീണ്ടുമെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. പ്രേക്ഷകരിലേക്ക് എത്തി മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ പഴയ ഷൂട്ടിംഗ് ഓര്‍മ്മകളിലാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജിനൊപ്പമുള്ള ഒരു ചിത്രം നടി പങ്കുവെച്ചു.

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലനായി ഹോളിവുഡ് താരം തന്നെ എത്തിയിരുന്നു.റോഗര്‍ നാരായണ്‍ ആ വേഷം ഭംഗിയായി ചെയ്തത്.

അതേസമയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ്. കുരുതി എന്ന ചിത്രമാണ് നടന്റെ അടുത്തതായി റിലീസിന് ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :