ഒരു ഇതിഹാസ താരത്തെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും?

ഒരു ഇതിഹാസ താരത്തെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും?

Rijisha M.| Last Modified തിങ്കള്‍, 12 നവം‌ബര്‍ 2018 (09:13 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര' ഡിസംബർ 21ന് ലോകമെമ്പാടും പ്രദർശനത്തിനെത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതായി കഴിഞ്ഞ ദിവസം സംവിധായകൻ മഹി വി രാഘവ് തന്നെ അറിയിച്ചിരുന്നു.

യാത്രയുടെ സെറ്റില്‍വെച്ച് മമ്മൂട്ടിയെ കണ്ട തെലുങ്ക് യുവനടന്‍ സുധീര്‍ ബാബു താരത്തെ കുറിച്ചെഴുതിയ ട്വീറ്റാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ‘എന്നേക്കാൾ കുറേ മുമ്പേ സിനിമയിൽ ഉള്ള ആളാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ നിങ്ങള്‍ ഒരു ഇതിഹാസത്തെ കണ്ടാല്‍ എന്തുചെയ്യും? സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിൽ നിന്ന് കുറച്ചെങ്കിലും മനസ്സിലാക്കിയതിന് ശേഷം ഒരു നടന്‍ എന്ന നിലയില്‍ അൽപ്പമെങ്കിലും പക്വത എനിക്ക് കൈവന്നതായി തോന്നുന്നു.’സുധീര്‍ കുറിച്ചു.

ഈ ചിത്രത്തിലെ കഥാപാത്രത്തെ മമ്മൂട്ടി അഭിനയിച്ച് ജീവിച്ചതു പോലെ ചെയ്യാന്‍ മറ്റൊരു നടനും സാധിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :