പ്രതിഷേധങ്ങൾ എന്തും വരട്ടെ ഞങ്ങൾ ഇവിടെതന്നെ കാണും

പ്രതിഷേധങ്ങൾ എന്തും വരട്ടെ ഞങ്ങൾ ഇവിടെതന്നെ കാണും

Rijisha M.| Last Modified ശനി, 10 നവം‌ബര്‍ 2018 (08:17 IST)
താരസംഘടനയായ അമ്മയുടെ അദ്ധ്യക്ഷ പദവി മോഹന്‍ലാല്‍ രാജിവയ്‌ക്കുന്നു എന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അങ്ങനെയല്ല. ദിലീപ് രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരരാജാവിന് അതൃപ്തി ഉണ്ടെങ്കിലും ഇപ്പോള്‍ രാജി ഉണ്ടാകില്ല എന്നാണ് പറയുന്നത്.
ഇപ്പോൾ താൻ രാജിവെച്ചാൽ കലാപക്കൊടി ഉയര്‍ത്തിയ ഡബ്ല്യൂസിസിയ്‌ക്ക് അത് ഗുണകരമാവും എന്നതുകൊണ്ടാണ് അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടതില്ല എന്ന നിലപാട് മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുന്നത്. താരസംഘടനയിലെ മമ്മൂട്ടി അടക്കമുള്ളവര്‍ നേരിട്ട് മോഹന്‍ലാലുമായി സംസാരിച്ച്‌ സംഘടന നേതൃസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഡബ്ല്യൂസിസി അംഗങ്ങളെ സംഘടനയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച്‌ അടുത്ത ജനറല്‍ ബോഡിയില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്നാണ് നേതൃത്വത്തിലെ ധാരണ. എന്നാല്‍ യോഗം എന്നു ചേരണമെന്ന കാര്യത്തില്‍ ഇപ്പോഴും എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്കിടയില്‍ തന്നെ ധാരണയായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :