മമ്മൂട്ടിയുടെ രണ്ട് അഡാറ് പടങ്ങള്‍ വരുന്നു - ഭൂതം 2, ക്ലീറ്റസ് 2 !

ശനി, 10 നവം‌ബര്‍ 2018 (16:49 IST)

മമ്മൂട്ടി, ജോണി ആന്‍റണി, മാര്‍ത്താണ്ഡന്‍, Draമാ, മോഹന്‍ലാല്‍, Mammootty, Johny Antony, Marthandan, Drama, Mohanlal

മമ്മൂട്ടിയുടെ പ്രിയപ്പെട്ട സംവിധായകരാണ് ജോണി ആൻറണിയും മാർത്തണ്ഡനും. വളരെ വേഗത്തിൽ കൊമേഴ്സ്യൽ ഹിറ്റൊരുക്കാനുള്ള മിടുക്കാണ് ഈ സംവിധായകരെ മമ്മൂട്ടിക്ക് പ്രിയങ്കരരാക്കുന്നത്. മികച്ച കഥകൾ കണ്ടെത്തി പെട്ടെന്ന് പ്രൊജക്ടുകൾ സൃഷ്ടിക്കാനും അവയെ മികച്ച പാക്കേജാക്കി മാറ്റാനും ഇരുവർക്കും കഴിയുന്നു. അടുത്ത വർഷം ഈ രണ്ട് സംവിധായകർക്കും മമ്മൂട്ടി ഡേറ്റ് നൽകുമെന്ന് അറിയുന്നു.
 
തോപ്പിൽ ജോപ്പനാണ് ജോണി ആൻറണി ഒടുവിൽ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം. പുലിമുരുകനൊപ്പം റിലീസാകുകയും മികച്ച വിജയം വെട്ടിപ്പിടിക്കുകയും ചെയ്ത തോപ്പിൽ ജോപ്പൻ മമ്മൂട്ടിക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ്. തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന തുടങ്ങിയ ഹിറ്റുകളും മമ്മൂട്ടിക്ക് സമ്മാനിച്ചത് ജോണി ആൻറണിയാണ്. പട്ടണത്തില്‍ ഭൂതത്തിന്‍റെ രണ്ടാം ഭാഗമാണ് മമ്മൂട്ടി - ജോണി ആന്‍റണി ടീം ഇനി പ്ലാന്‍ ചെയ്യുന്നത്. മമ്മൂട്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രൊജക്ട് ഒരുങ്ങുന്നത്.
 
ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് ആണ് മാർത്താണ്ഡൻ മമ്മൂട്ടിക്ക് നൽകിയ സൂപ്പർഹിറ്റ്. പിന്നീട് അഛാദിൻ എന്ന ശരാശരി വിജയം നേടിയ സിനിമയും മമ്മൂട്ടിക്കായി മാർത്താണ്ഡൻ സംവിധാനം ചെയ്തു. ക്ലീറ്റസിന്‍റെ രണ്ടാം ഭാഗമാണ് മമ്മൂട്ടിക്കായി മാര്‍ത്താണ്ഡന്‍ ചെയ്യാനൊരുങ്ങുന്നത് എന്നാണ് സൂചനകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

4 ദിവസം കൊണ്ട് 150 കോടി, വിജയ് ചിത്രം സര്‍ക്കാര്‍ ബ്രഹ്‌മാണ്ഡഹിറ്റിലേക്ക്!

ദളപതി വിജയ് നായകനായ സര്‍ക്കാരിന്‍റെ ആഗോള ബോക്സോഫീസ് കളക്ഷന്‍ നാലുദിവസം കൊണ്ട് 150 കോടി ...

news

രജനിയുടെ 2.0 യുടെ കാര്യവും സ്വാഹ; തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ ഞെട്ടി കോളിവുഡ്

ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ സ്‌റ്റാന്‍ രജനികാന്തിന്റെ 2.0യ്‌ക്ക് തമിഴ് ...

news

'എനിക്ക് എന്റേതായ മാർഗ്ഗങ്ങളുണ്ട്': മീടൂ കാമ്പെയിനിൽ നിലപാട് വ്യക്തമാക്കി നിത്യ മേനോൻ

മീ ടൂ കാമ്പെയിനില്‍ നിലപാട് വ്യക്തമാക്കി നടി നിത്യാ മേനോന്‍. എനിക്ക് പ്രതികരിക്കാൻ മറ്റ് ...

news

ഇത് മിന്നിക്കാനുള്ള വരവ് തന്നെ; ദിലീപ് - റാഫി കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു?

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രൊഫസർ ഡിങ്കന് പിന്നാലെ പിക്ക് പോക്കറ്റ് എന്ന ചിത്രവും ...

Widgets Magazine