മമ്മൂട്ടി കരഞ്ഞുകൊണ്ട് വായിച്ച തിരക്കഥ! അതൊരു ഒന്നൊന്നര പടമായിരുന്നു!

വ്യാഴം, 2 ഫെബ്രുവരി 2017 (15:31 IST)

Widgets Magazine

ചില സിനിമകൾ തുടങ്ങുമ്പോൾ തന്നെ അതിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ സംവിധായകനും തിരക്കഥാകൃത്തിനും നല്ല വ്യക്തത ഉണ്ടായിരിക്കും. അതുപോലെ മമ്മൂട്ടിയ്ക്ക് വേണ്ടി മാത്രമായി ജനിച്ച നിരവധി സിനിമകളുണ്ടായിട്ടുണ്ട്. അതിൽ ഒന്നാണ് വടക്കൻ വീരഗാഥ.
 
വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. കാർണിവൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് എം ടി മമ്മൂട്ടിയെ കാണാനെത്തിയത്. അവിടെ വെച്ച് തന്നെ ചിത്രത്തിന്റെ തിരക്കഥയും എംടി മമ്മൂട്ടിയ്ക്ക് കൈമാറി.
 
കാര്‍ണിവലിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി തിരക്കഥ വായിക്കുന്നതും. പലപ്പോഴും തനിച്ചിരുന്ന് കരയുന്ന മമ്മൂട്ടിയെ സെറ്റിലുള്ളവരും സിദ്ധിക്കും കണ്ടിട്ടുണ്ട്. കാര്യം അറിയണമെന്ന് ഉറച്ച് സിദ്ധിക്ക് മമ്മൂട്ടിയെ സമീപിച്ചു. മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞ് ചുവന്നിരിക്കുന്ന കണ്ടപ്പോള്‍ സിദ്ദിഖ് ഒന്ന് ഭയന്നു. കാര്യം തിരക്കിയപ്പോള്‍ കൈയിലുണ്ടായിരുന്ന ചില പേപ്പര്‍ സിദ്ദിഖിന് എടുത്ത് കൊടുത്തു. വടക്കന്‍ വീരഗാഥയുടെ തിരക്കഥയായിരുന്നു അത്.
 
തിരക്കഥയുടെ പല രംഗങ്ങളും വായിച്ചപ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഇത് കേട്ട് മമ്മൂട്ടിയുടെ മുഖത്ത് നോക്കി അന്ധാളിച്ച് നിന്ന് പോയത്രേ സിദ്ദിഖ്. ബാലന്‍ കെ നായര്‍, മാധവി, ഗീത, ക്യാംപ്റ്റന്‍ രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മുതല്‍ മികച്ച വസ്ത്രാലങ്കാരത്തിന് വരെയുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഒരു വടക്കന്‍ വീരഗാഥ സ്വന്തമാക്കി. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹന്‍ലാലിനൊപ്പം ഇനി വരുന്നത് ഹന്‍‌സിക !

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ ...

news

പുലിമുരുകന്റെ ഫൈനൽ കളക്ഷൻ പുറത്തുവന്നു! ഇത് തകർക്കാൻ ഇനിയാര്?

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ മലയാള സിനിമയ്ക്ക് ചരിത്ര വിജയം ...

news

മമ്മൂട്ടി ഇനി കഥപറയും! വരുന്നത് ഒരു മാസ് ചിത്രം!

മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ നേരത്തേ ...

news

ഇങ്ങനെയൊരു ചെക്കനെ കിട്ടാൻ ഏതു പെണ്ണും കൊതിക്കും!

ഷോട്ട് ഫിലിമുകൾ ട്രൻഡാകുന്ന ഒരു കാലമാണിത്. പ്രണയവും വിരഹവും സൗഹൃദവും ഹ്രസ്വ ചിത്രത്തിന് ...

Widgets Magazine