'ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു തീർത്തു, അച്ഛന്റെ പ്രായമുണ്ടായിരുന്നു ആ സംവിധായകന്'

വെള്ളി, 13 ജൂലൈ 2018 (11:51 IST)

സംഗീത സംവിധായക, രചയിതാവ് എന്നീ നിലകളിൽ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി നമ്പൂതിരി. അഞ്ജലി മേനോന്റെ 'കൂടെ'യിലെ ഒരു ഗാനം ശ്രുതിയുടേതാണ്. ഇന്നീ നിലയിൽ എത്താൻ താൻ പല വഴികളും കടന്നുവന്നെന്ന് താരം വെളിപ്പെടുത്തുന്നു. വന്ന വഴിയിൽ പോരാട്ടത്തിന്റേയും കണ്ണീരിന്റേയും കഥ ശ്രുതിയ്‌ക്ക് പറയാനുണ്ട്.
 
കപ്പടിവിയുടെ ഹാപ്പിനസ് പ്രൊജക്ടിലാണ് ശ്രുതി മനസ്സുതുറന്നത്. തനിയ്ക്ക് 24-25 വയസ് മാത്രം പ്രായം വരും. ആ സമയത്ത് ഗുരുസ്ഥാനീയരായി കണ്ടവരിൽ നിന്നും അച്ഛന്റെ സ്ഥാനത്ത് കണ്ടയാളുകളിൽ നിന്നുമാണ് തനിയ്ക്ക് മോശം അനുഭവം ഉണ്ടായത്. ഞെട്ടിപ്പിക്കുന്നഅനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ശ്രുതി പറയുന്നു.
 
ഒരു ഫിലിം മേക്കറുടെ അടുത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവം തനിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി പറഞ്ഞു. അന്ന് തനിയ്ക്ക് ആരോടും ഒന്നും പറയാൻ പറ്റിയിരുന്നില്ല. രാത്രി മുഴുവൻ കരഞ്ഞ് തീർക്കുകയായിരുന്നു എന്നും ശ്രുതി ഹാപ്പിനസ് പ്രൊജക്ടിലൂടെ വ്യക്തമാക്കി. അയാൾ എന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും ശ്രുതി പറ‍ഞ്ഞു.
 
അയാൾ തനിയ്ക്ക് നേരെ മോശമായ ആംഗ്യമായിരുന്നു കാണിച്ചത്. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അത് എത്ര ചെറിയ ജെസ്റ്ററാണെങ്കിലും തന്നെ വല്ലാതെ വേദനപ്പെടുത്തിയെന്നും ശ്രുതി പറഞ്ഞു. സെക്ഷ്വലി നമ്മളെ വല്ലാതെ മുറിവേൽപ്പിക്കുന്ന തരത്തിലുളള പെരുമാറ്റമായിരുന്നു അത്. തന്നോട് ഇങ്ങനെയൊക്കെ പെരുമാറിയിട്ടും ആയാളെ തനിയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് ഒർക്കുമ്പോഴാണ് സങ്കടമെന്നും അവർ കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശ്രുതി നമ്പൂതിരി സംഗീത സംവിധായക രചയിതാവ് കൂടെ Koode Writer Composer Sruthi Namboothiri Music Director

സിനിമ

news

മുടി മുഴുവൻ മുറിച്ച് പടപൊരുതാനൊരുങ്ങി സൊനാലി; ഈ യുദ്ധത്തിൽ അവർ തനിച്ചല്ല

ബോളിവുഡ് താരസുന്ദരി സൊനാലി ബിന്ദ്രയ്‌ക്ക് ക്യാൻസർ ആണെന്നുള്ള വാർത്ത കുറച്ച് ദിവസങ്ങൾക്ക് ...

news

‘ഉജ്ജ്വലമായ അഭിനയം‘ - മമ്മൂട്ടിയുടെ പേരൻപിനെ വാനോളം പുകഴ്ത്തി ഹോളിവുഡ് സംവിധായകൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാമിന്റെ ചിത്രമാണ് പേരൻപ്. ഒരിടവേളയ്ക്ക് ശേഷം ...

news

ഇപ്പോഴും ഞാൻ അവൾക്കായി കാത്തിരിക്കുകയാണ്; മനസ്സ് തുറന്ന് മോഹൻലാൽ

കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം 'നീരാളി' ജൂലായ് 13ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ...

news

ഒരു പേരിലെന്തിരിക്കുന്നു?- ‘സജിൻ‘ മമ്മൂട്ടിയായ കഥ!

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ പേരിലാണ് എല്ലാം എന്ന് മറുപടി പറയുന്നവരുണ്ട്. ...