രാകുൽ പ്രീത് വളരെ മോശം, കണ്ടിട്ട് ഛർദ്ദിക്കാൻ വന്നു: സൂര്യയുടെ നായികയെ രൂക്ഷമായി വിമർശിച്ച് ശ്രീ റെഡ്ഡി

Last Modified വ്യാഴം, 6 ജൂണ്‍ 2019 (10:49 IST)
സെൽ‌വരാഘകൻ സംവിധാനം ചെയ്ത ചിത്രം എൻ ജി കെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സായി പല്ലവി, രാകുൽ പ്രീത് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിലെ രാകുൽ പ്രീതിന്റെ അഭിനയം പക്കാ ബോറായിരുന്നുവെന്ന് തുറന്നടിക്കുകയാണ് മീ ടൂ ആരോപണങ്ങള്‍ കൊണ്ട് ഞെട്ടിച്ച നടി ശ്രീ റെഡ്ഡി.

എൻ ജി കെയിൽ രാകുല്‍ പ്രീത് വളരെ മോശമാണെന്നും കണ്ടിട്ട് തനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നുവെന്നും ശ്രീ റെഡ്ഡി കുറിച്ചു. സായ് പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും കുറിച്ചു. തന്റെ റൗഡി ബേബി എന്നാണ് ശ്രീ റെഡ്ഡി സായ് പല്ലവിയെ വിശേഷിപ്പിച്ചത്.

എന്‍.ജി.കെ എന്നതിന് പകരം വൈ.ജി.കെ എന്നാണ് ശ്രീ റെഡ്ഡി കുറിച്ചിരിക്കുന്നത്. അതുകൊണ്ടു സിനിമ കാണാതെ തന്നെ രാകുലിനെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടു കൂടി കുറിച്ച ഒരു പോസ്റ്റ് ആണിതെന്നും അഭിപ്രായപ്പെടുന്നു.

ഹൈദരാബാദ് ഫിലിം ചേമ്പറിന് മുന്നില്‍ അര്‍ധനഗ്‌നയായി പ്രതിഷേധിച്ചായിരുന്നു തുടക്കം. തെലുങ്കിലെയും തമിഴിലേയും പ്രമുഖര്‍ക്ക് എതിരെയെല്ലാം ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :