യാത്ര 2; ജഗനായി ദുൽഖറോ സൂര്യയോ? മമ്മൂട്ടി വീണ്ടും വരും!

Last Modified ഞായര്‍, 2 ജൂണ്‍ 2019 (10:20 IST)
ആന്ധ്രയിൽ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് വിജയം കൊയ്ത വൈഎസ് ജഗ‌മോഹൻ റെഡ്ഡിയുടെ പിതാവും മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ സിനിമയായിരുന്നു മമ്മൂട്ടി നായകനായ യാത്ര.

ഇപ്പോഴിതാ യാത്രാ സിനിമയ്ക്ക് രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ മഹി രാഘവ്. ആന്ധ്രയിൽ ലോക്‌സഭാ തൂത്തുവാരിയ ജഗന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മഹി രാഘവ് ഈ വാർത്ത ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.

ചിത്രത്തിൽ നായകനായി ആരായിരിക്കും എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. എങ്കിലും വൈഎസ്ആറായി മമ്മൂട്ടി എത്തിയപ്പോള്‍ ജഗനായി ദുല്‍ഖര്‍ എത്തുമോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. ചിത്രത്തില്‍ ള്ള ചിത്രം ദുല്‍ഖറുമായി മഹി. വി. രാഘവ് ആദ്യഘട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതിനൊപ്പം തന്നെ തമിഴ് നടന്‍ സൂര്യയുടെ പേരുമുണ്ട്. നല്ല തിരക്കഥയാണെങ്കില്‍ ജഗനാവാന്‍ തയാറാണെന്ന് സൂര്യ മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം ആദ്യഭാഗത്തിൽ അഭിനയിച്ചതിനാൽ മകൻ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ ജീവിതം ഇനി സൽമാൻ അഭിനയിക്കണം എന്നാണ് ആരാധകർ പങ്കുവയ്ക്കുന്ന താത്പര്യം. രൂപത്തിലും ജഗന്റെ ലുക്ക് ദുൽഖറിനുണ്ട്. മാത്രമല്ല യാത്രയുടെ സംവിധായകൻ ദുൽഖർ ഒരു സിനിമയ്ക്കായി ഓപ്പൺ ഡേറ്റ് കൊടുത്തിട്ടുമുണ്ട്.അതുകൊണ്ട് തന്നെ യാത്ര 2വിൽ ദുൽഖർ നായകനാവാൻ സാധ്യതയേറുകയാണ്. എന്നിരുന്നാലും ഇതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :