നന്ദി പാർവതി, നീ ഞങ്ങളുടെ അഭിമാനമാണ്’ - ഉയരെ ബ്രില്യന്റ് സിനിമയെന്ന് സമാന്ത

Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (10:19 IST)
ഉയരെ കണ്ട് പാർവതിയെ അഭിനന്ദിച്ച് നടി സമാന്ത. ട്വിറ്ററിലൂടെ സമാന്ത ഇക്കാര്യം അറിയിച്ചത്. പാർവതി തങ്ങൾക്കെല്ലാം അഭിമാനമാണെന്ന് കുറിച്ച നടി സംവിധായകൻ മനു അശോകനേയും തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ് എന്നിവരേയും അഭിനന്ദിക്കാൻ മറന്നില്ല.

‘ഉയരെ കണ്ടു, നിങ്ങളിൽ ദേഷ്യമുണ്ടാക്കും, നിങ്ങളെ കരയിപ്പിക്കും, ചിന്തിപ്പിക്കും, നിങ്ങളെ സ്നേഹിപ്പിക്കും, നിങ്ങളിൽ പ്രതീക്ഷ വളർത്തും, നിങ്ങളെ പ്രചോദിപ്പിക്കും, നന്ദി പാർവതി, നീ ഞങ്ങളുടെ അഭിമാനമാണ്. സംവിധായകനും തിരക്കഥാകൃത്തുക്കൾക്കും അഭിനന്ദനങ്ങൾ’ - സമാന്ത കുറിച്ചു.

സമാന്തയ്ക്ക് നന്ദി പറഞ്ഞ് പാർവതിയും രംഗത്തെത്തി. ആസിഡ് അറ്റാകിന്റെ ഇരയായ പല്ലവിയുടെ കഥ പറയുന്ന ചിത്രം മികച്ച പ്രതികരണം നേടി ഇപ്പോഴും മുന്നേറുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :