‘വിനായകന്റെ സിനിമകൾ ബഹിഷ്കരിക്കുക’ - അല്ലെങ്കിലും ജാതി പറഞ്ഞും നിറത്തെ കളിയാക്കിയും മാത്രമല്ലേ ബിജെപിക്ക് ശീലമുള്ളൂ ?

ബിജെപിക്ക് കേരളത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന് വിനായകൻ

Last Modified ശനി, 1 ജൂണ്‍ 2019 (11:35 IST)
ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്ക് എതിരെ നടൻ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ നേരിടാൻ ബിജെപി കൂട്ടുപിടിച്ചത് അദ്ദേഹത്തിന്റെ ജാതിയേയും നിറത്തേയും. മറ്റൊന്നും പറഞ്ഞ് വിമർശിക്കാൻ കഴിയാത്ത ബിജെപി വിനായകനെ ജാതീയമായി അധിക്ഷേപിക്കുകയാണ്.

വിനായകന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാനുള്‍പ്പെടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒപ്പം, വിനായകനെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പോലുമുണ്ടായി. ഇനിമുതല്‍ വിനായകന്റെ സിനിമകള്‍ കാണില്ലെന്നാണ് താരത്തിന്റെ അടുത്ത ചിത്രം തൊട്ടപ്പന്റെ ടീസറിന് താഴെയുള്ള കമന്റുകള്‍.

‘ബിജെപിക്കും ആര്‍എസ്എസ്സിനും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുല്ല. നമ്മളൊക്കെ മിടുക്കരാണ്. അതാണ് ഈ തെരഞ്ഞെടുപ്പിലും നമ്മള്‍ കണ്ടത്’, എന്ന് വിനായകന്‍ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് ബിജെപിയുടെ സൈബർ പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :