അല്ലു അർജുന്റെ അച്ഛനായി ജയറാം!

Last Modified ശനി, 1 ജൂണ്‍ 2019 (12:46 IST)
ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാർത്തയാണ് തെലുങ്ക് നാട്ടിൽ നിന്നും വരുന്നത്. അല്ലു അർജുനും ജയറാമും ഒന്നിക്കുന്നു. അല്ലു അര്‍ജ്ജുന്റെ അച്ഛനായി ജയറാം വേഷമിടുന്നതായി റിപ്പോര്‍ട്ട്. പ്രശസ്ത സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിന്റെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ജയറാം തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

മൂന്നു തലമുറകളുടെ കഥപറയുന്ന റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നറാണ് ത്രിവിക്രം ശ്രീനിവാസിന്റെ പുതിയ ചിത്രം. അല്ലു അര്‍ജ്ജുന്റെ അച്ഛനായി ജയറാം വേഷമിടുമ്പോള്‍ ജയറാമിന്റെ അച്ഛനായി സത്യരാജുമെത്തുന്നു. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ അല്ലുവിന് നായികയായെത്തുന്നത്. തബു, ഹെയ്തിക ശര്‍മ്മ എന്നിവര്‍ ചിത്രത്തിലെ പ്രധാനവേഷങ്ങളിലുണ്ട്.

സണ്‍ ഓഫ് സത്യമൂര്‍ത്തി, ജൂലൈ( ഗജപോക്കിരി) എന്നീ രണ്ട് ചിത്രങ്ങളില്‍ അല്ലു അര്‍ജ്ജുനും ത്രിവിക്രം ശ്രീനിവാസും ഒന്നിച്ചിട്ടുണ്ട്. രണ്ടു ചിത്രങ്ങളും വന്‍ വിജയമായിരുന്നു. അനുഷ്‌ക ഷെട്ടി നായികയായെത്തിയ ബാഗമതിയാണ് ജയറാമിന്റെ അവസാന തെലുങ്ക് ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :