ദുൽഖറിനെ വെട്ടി പൃഥ്വിരാജ്!

ബുധന്‍, 22 നവം‌ബര്‍ 2017 (14:21 IST)

2012ല്‍ പുറത്തിറങ്ങിയ ‘തീവ്രം’ എന്ന ദുൽഖര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആദ്യഭാഗത്തിൽ നായകൻ ആയിരുന്നെങ്കിൽ രണ്ടാമത്തേതിൽ പൃഥ്വിരാജാണ് നായകൻ. പുതിയ താരങ്ങളായിരിക്കും ചിത്രത്തിന്റെ രണ്ടാംഭാഗത്തിൽ ഉണ്ടാവുകയെന്ന് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ നേരത്തേ അറിയിച്ചിരുന്നു. 
 
നിലവില്‍ പൃഥ്വിരാജ് ഏറ്റെടുത്ത സിനിമകളുടെ തിരക്കുകളാണ്. അതിനാൽ 2019ലേക്കാണ് ചിത്രം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം സിനിമയില്‍ പുതിയ താരങ്ങളായിരിക്കും അഭിനയിക്കുന്നതെന്നും സൂചനയുണ്ട്. 
 
ക്രൈം ത്രില്ലറായി നിര്‍മ്മിക്കുന്ന ചിത്രം ഒരു മാസ് സിനിമയായിരിക്കുമെന്നും ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥ വീണ്ടുമൊരുക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകൾ. വളരെ മികച്ച മേക്കിംഗിന് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത സിനിമയായിരുന്നു തീവ്രം. 
 
ചിത്രത്തിന്‍റെ റിവേഴ്സ് സ്ക്രിപ്റ്റിംഗ് രീതി തന്നെയായിരുന്നു പുതുമ. ആദ്യഭാഗം പരാജമായാലും രണ്ടാം ഭാഗം സംഭവിക്കുന്നത് ഈയിടെ മലയാളത്തില്‍ സംഭവിച്ച ട്രെന്‍ഡാണ്. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ജയസൂര്യ ചിത്രമാണ് ഇതിന് തുടക്കമിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ആ ലിപ് ലോക്കിനിടയില്‍ എന്റെ ചുണ്ടുകള്‍ മരവിച്ചു പോയി'; മോഹന്‍ലാലിന്റെ നായിക പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, ...

news

'ആ വേദന മാത്രം ആരും അറിഞ്ഞില്ല': മമ്മൂട്ടി

മലയാള സിനിമയിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന നടന്മാർ കുറവാണെന്നാണ് പൊതുവെയുള്ള സംസാരം. ...

news

ബിഗ് ബി 2 കറക്ട് സമയത്തെത്തും, പക്ഷേ ബിലാലിന്റെ വരവ് കാത്തിരിക്കുന്നവർക്ക് ഒരു സങ്കടവാർത്ത!

മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയത് ;ബിഗ് ...

news

മംഗലാപുരം അധോലോകത്തിന്‍റെ കഥയുമായി ഷാജി - രണ്‍ജി ടീം; രക്തചരിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ !

അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി ...

Widgets Magazine