ഇതാണ് പ്രൊമോ, ഇങ്ങനെയാകണം പ്രൊമോ !

Last Modified വെള്ളി, 22 മെയ് 2015 (16:29 IST)


മികച്ച സിനിമയ്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സിആര്‍ നമ്പര്‍ 89 എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ പ്രോമോ വീഡിയോ പുറത്തിറങ്ങി. ചിത്രം എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന്
സംവിധായകന്‍ സുദേവനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും ഒരു കുടുസുമുറിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന തരത്തിലാണ് വീഡിയോ.

കോഴിക്കോടും തിരുവനന്തപുരത്തുമുള്ള മൂന്ന് സര്‍ക്കാര്‍ തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സുദേവനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് നടന്‍ അശോക് കുമാറിന് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച നവാഗതസംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദന്‍ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുദേവന് ലഭിച്ചിട്ടുണ്ട്. പത്മരാജന്‍ അവാര്‍ഡ്, പതിനെട്ടാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ നെറ്റ്പാക് അവാര്‍ഡ് എ്ന്നിവയും സിആര്‍ നമ്പര്‍ 89 കരസ്ഥമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :