പ്രിയയ്ക്ക് ഫോണൊക്കെ ഉണ്ട്, പക്ഷേ സിം ഇല്ല!

ചൊവ്വ, 13 മാര്‍ച്ച് 2018 (09:29 IST)

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലൂടെ ലോകം മുഴുവന്‍ താരമായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. സിനിമയിലെ ഗാനത്തിലെ ഒരു രംഗത്തിലൂടെ യുവാക്കളു‌ടെ ഹരമായി മാറിയിരിക്കുകയാണ് പ്രിയ. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിനെ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നത് നിരവധി ആളുകളാണ്. 
 
പ്രിയ പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ഹിറ്റാകുന്നത്. എന്നാല്‍ എത്രവലിയ താരമാണെന്ന് പറഞ്ഞാലും പ്രിയയ്ക്ക് ഇപ്പോഴും ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം ഇല്ലെന്ന് മാതപിതാക്കള്‍ പറയുന്നു. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ലെന്ന് പ്രിയയുടെ അച്ഛന്‍ പ്രകാ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
‘പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല. ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’.  - പ്രകാശ് പറയുന്നു.
 
ഏതായാലും പ്രിയയെ ഹിറ്റാക്കിയ ട്രോളര്‍മാര്‍ ഇതും ഏറ്റെടുത്ത് കഴിഞ്ഞു. സിം ഇല്ലെങ്കില്‍ പിന്നെ എന്തിനാ പിള്ളെച്ചോ ഫോണ്‍ എന്ന് ചോദിച്ച് ട്രോളര്‍മാര്‍ അവരുടെ പണി തുടങ്ങിക്കഴിഞ്ഞു.
അവള്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവള്‍ക്ക് നല്ല താല്പര്യവുമുണ്ടായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എല്ലാ റെക്കോര്‍ഡുകളും പൃഥ്വിരാജ് തച്ചുടയ്ക്കും, അതിന്‍റെ പണി തുടങ്ങി!

പെട്ടെന്ന് തോല്‍‌വി സമ്മതിക്കുന്നവനല്ല പൃഥ്വിരാജ്. ആരും ഒന്ന് പതറുന്ന സന്ദര്‍ഭങ്ങളില്‍ ...

news

സൂപ്പര്‍താരങ്ങള്‍ തമ്മില്‍ മാത്രമല്ല മത്സരം, ഇവരും അതേ പാതയില്‍ തന്നെയാണ്!

തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍‌താരയാണ്. പക്ഷേ നയന്‍‌താരയ്ക്ക് എന്നും ...

news

ജയസൂര്യയില്‍ നിന്ന് മേരിക്കുട്ടിയിലേക്ക്... - വൈറലായി സംവിധായകന്റെ പോസ്റ്റ്

വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാള സിനിമാ പ്രേക്ഷകരെ എന്നും ...

news

''എന്തിനാ ചേട്ടാ വെറുതേ വായില്‍ തോന്നിയതൊക്കെ പറയുന്നേ?’ - ദിലീപിന്റെ ഡയലോഗുമായി ഇരയുടെ ടീസര്‍

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ഇരയുടെ ടീസര്‍ ശ്രദ്ധേയമാകുന്നു. ...

Widgets Magazine