ഈ പാട്ട് കൊണ്ട് ഇസ്ലാം മതത്തിത്തിന് ഒന്നും സംഭവിക്കില്ല; അഡാറ് ലവിന് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട്

ഈ പാട്ട് കൊണ്ട് ഇസ്ലാം മതത്തിത്തിന് ഒന്നും സംഭവിക്കില്ല; അഡാറ് ലവിന് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട്

omar lulu , popular front , omer lulu , Oru Adaar Love , Vineeth Sreenivasan, Shaan Rahman, Omar , Priya Prakash Varrier , Viral song , Priya Varrier , ഒരു അഡാറ് ലവ് , പോപ്പുലര്‍ ഫ്രണ്ട് , ഇസ്ലാം , ഫേസ്‌ബുക്ക് , ഹൈദരാബാദ് , പിണറായി വിജയൻ , സി അബ്ദുള്‍ ഹമീദ് , പ്രിയ വാര്യര്‍ , പ്രിയ , മാ‍ണിക്യമലരായ പൂവ്
കൊച്ചി| jibin| Last Modified വ്യാഴം, 15 ഫെബ്രുവരി 2018 (17:12 IST)
ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന സിനിമയിലെ ‘മാ‍ണിക്യമലരായ’ എന്ന് തുടങ്ങുന്ന ഗാനത്തിന് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട്.

പാട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കട്ടെ. പാട്ട് നിരോധിക്കണമെന്ന അഭിപ്രായം പോപ്പുലര്‍ ഫ്രണ്ടിനില്ല. ഈ പാട്ട് കൊണ്ട് ഇസ്ലാം മതത്തിനോ മതനേതാക്കള്‍ക്കോ ഒരു പരുംക്കും പറ്റില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി അബ്ദുള്‍ ഹമീദ് പ്രതികരിച്ചു.

അതേസമയം, ഗാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നിരുന്നു.

ഗാനം ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചിലർ ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :