Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (10:25 IST)
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൊരുങ്ങി നടി പാര്‍വതി. നാല് മാസം മുന്‍പാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും അകന്ന് നിന്നത്.
ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പാര്‍വതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പ്രിയതാരം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി ആളുകളാണ് പാര്‍വതി തിരിച്ചെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് കമന്റുകളുമായെത്തിയത്.
മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധത തുറന്നു പറഞ്ഞ് വിമർശിച്ചതോടെയാണ് പാർവതിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്. നിരവധിയാളുകൾ പാർവതിയെ മോശക്കാരി ആക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയകളിൽ നിന്നും പാർവതി അകന്ന് നിൽക്കാൻ തീരുമാനിച്ചത്.