ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്; ടൈറ്റിലിൽ തന്നെയുണ്ട് മൂന്ന് പേരും!

Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (09:51 IST)
ജോജു നായകനാകുന്ന ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ന്റെ മൂന്ന് ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവന്നത്. കാട്ടാളൻ പൊറിഞ്ചുവായി ജോജു ജോർജും, മറിയമായി നൈല ഉഷയും പുത്തൻപള്ളി ജോസ് ആയി ചെമ്പൻ വിനോദുമാണ് ലീഡ് റോളുകൾ ചെയ്യുന്നത്.

നവാഗതനായ അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ. ഡേവിഡ് കാച്ചപ്പിളളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് ഡേവിഡാണ് സിനിമ നിര്‍മ്മിക്കുന്നത്. ജോസഫിനു പിന്നാലെ ഇത്തവണയും ഒരു ത്രില്ലര്‍ സിനിമയുമായിട്ടാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. മുന്‍പ് ജോഷിയുടെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ജോജു അഭിനയിച്ചിരുന്നു. ലൈല ഒ ലൈല എന്ന സിനിമയ്ക്കു ശേഷമാണ് ജോഷി തന്റെ പുതിയ സിനിമയുമായി എത്തുന്നത്.

മഞ്ജു വാര്യരാണ് ഈ സിനിമയില്‍ നായികയാകാനിരുന്നത്. എന്നാല്‍ മഞ്ജുവിന് ഡേറ്റ് ഇല്ലാത്തതിനാല്‍ ഒടുവില്‍ പിന്‍‌മാറുകയായിരുന്നു. തൃശൂര്‍ കേന്ദ്രമാക്കിയുള്ള കഥയില്‍ കൂടുതല്‍ കഥാപാത്രങ്ങളും തൃശൂര്‍ ഭാഷ സംസാരിക്കുന്നവര്‍ ആയിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :