ആ മോഹന്‍ലാല്‍ ചിത്രം നല്ല പടമായിരുന്നു, പക്ഷേ മമ്മൂട്ടി വിശ്വരൂപം കാണിച്ച് ബോക്സോഫീസ് കീഴടക്കി!

മമ്മൂട്ടി, മോഹന്‍ലാല്‍, ഒരു മറവത്തൂര്‍ കനവ്, കന്‍‌മദം, ശ്രീനിവാസന്‍, ലാല്‍ ജോസ്, Mammootty, Mohanlal, Oru Maravathoor Kanavu, Kanmadam, Sreenivasan, Lal Jose
Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (13:51 IST)
വലിയ ഹിറ്റുകള്‍ തനിയെ ജനിക്കുകയാണ് എന്ന് ആരൊക്കെ പറഞ്ഞാലും ഹിറ്റുകള്‍ക്ക് ഒരു രസക്കൂട്ടുണ്ടെന്നുള്ളത് സത്യം. ആ രസക്കൂട്ട് മനസിലാക്കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍. ഒരു മറവത്തൂര്‍ കനവ് ആ രസക്കൂട്ടിന്‍റെ വിജയമായിരുന്നു.

ലാല്‍ ജോസ് എന്ന സംവിധായകന്‍റെ ആദ്യചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടി അങ്ങോട്ടുചോദിച്ചുകൊടുത്ത ഡേറ്റായിരുന്നു ലാല്‍ ജോസിന്. മമ്മൂട്ടിയാണ് താരമെങ്കിലും ലോഹിതദാസോ ശ്രീനിവാസനോ തിരക്കഥ നല്‍കിയാല്‍ മാത്രം പടം ചെയ്യാമെന്ന ലൈനായിരുന്നു ലാല്‍ ജോസിന്‍റേത്.

ഒടുവില്‍ ലാലുവിന് ശ്രീനി തിരക്കഥയെഴുതിക്കൊടുത്തു. മറവത്തൂര്‍ ചാണ്ടിയുടെ സാഹസികതയുടെയും സ്നേഹത്തിന്‍റെയും കഥ. 1998ല്‍ വിഷു റിലീസായാണ് മറവത്തൂര്‍ കനവ് പ്രദര്‍ശനത്തിനെത്തിയത്.

ചിത്രത്തിനൊപ്പം മത്സരിക്കാനുണ്ടായിരുന്നത് ലോഹിതദാസിന്‍റെ മോഹന്‍ലാല്‍ ചിത്രമായ കന്‍‌മദമായിരുന്നു. കന്‍‌മദം മികച്ച ചിത്രമെന്ന പേരെടുത്തെങ്കിലും ബോക്സോഫീസില്‍ തകര്‍ത്തുവാരിയത് മറവത്തൂര്‍ ചാണ്ടിയായിരുന്നു. ദിവ്യാ ഉണ്ണി നായികയായ ചിത്രത്തില്‍ ബിജു മേനോന്‍, മോഹിനി, ശ്രീനിവാസന്‍, നെടുമുടി വേണു, കലാഭവന്‍ മണി, സുകുമാരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി.

ജീന്‍ ഡി ഫ്ലോററ്റ് എന്ന ഫ്രഞ്ച് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ശ്രീനിവാസന്‍ ഒരു മറവത്തൂര്‍ കനവ് എഴുതിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം തമിഴ് പശ്ചാത്തലത്തിലുള്ള ഒരു സമ്പൂര്‍ണ മലയാളചിത്രമായാണ് കേരളക്കരമുഴുവന്‍ നെഞ്ചിലേറ്റിയത്. 150ലധികം ദിവസം പ്രദര്‍ശിപ്പിച്ച ഒരു മറവത്തൂര്‍ കനവ് 1998ലെ ഏറ്റവും വലിയ ഹിറ്റായി മാറി.

വാല്‍‌ക്കഷണം: ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയുടെ സഹായികളും സുഹൃത്തുക്കളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത് കലാഭവന്‍ മണിയും അഗസ്റ്റിനും ജെയിംസുമായിരുന്നു. ഈ മൂന്നുപേരും ഇന്ന് ജീവനോടെയില്ല എന്നത് മറവത്തൂര്‍ കനവിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെയുള്ള വേദനയാണ്. ഒപ്പം സുകുമാരിയമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി ...

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം
അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെന്ന് തരൂര്‍ രാഹുല്‍ ഗാന്ധിയെ ...

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ...

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ
തിരുവനന്തപുരം: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ സർജിക്കൽ മോപ് ...

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും ...

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു
കാസർകോട്: കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപ്പിടിത്തം. സംഭവത്തിൽ കട പൂർണമായും ...

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ ...

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്
രണ്ടാഴ്ചയോളമായി ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം പൂർണ ...

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ...

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ...