അബ്രഹാമിന്റെ സന്തതികളേക്കാൾ വലിയ പടം തന്നെ; ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍

ആകാംഷയുണര്‍ത്തി മമ്മൂട്ടി ; ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍

അപർണ| Last Modified ശനി, 21 ജൂലൈ 2018 (09:43 IST)
സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ജാഗ്രതയാണ് അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങള്‍ക്കും മികച്ച ബിസിനസ് ഉണ്ടാകാന്‍ കാരണം. പുതിയ സംവിധായകരുടെ സിനിമകളിലാണ് കൂടുതലായും അഭിനയിക്കുന്നതെങ്കിലും ഉള്ളടക്കത്തിന്‍റെ കരുത്തുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരിക്കും ആ സിനിമകള്‍.

സേതു സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈ കോമഡി ത്രില്ലര്‍ വന്‍ തുകയ്ക്ക് സൂര്യ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ലക്ഷ്മി റായ്, അനു സിതാര, ഷം‌ന കാസിം എന്നിവരാണ് കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂട്ടിയുടെ നായികമാരാകുന്നത്. ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് ഓണച്ചിത്രമായി ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :