അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ നൽകിയ 12 ലക്ഷം രൂപ വിലയുള്ള ആഭരണവുമായി നടി മുങ്ങി

അപർണ| Last Modified വെള്ളി, 20 ജൂലൈ 2018 (14:36 IST)
അവാർഡ് ദാനച്ചടങ്ങിൽ ധരിക്കാൻ നൽകിയ വിലപിടിപ്പുള്ള ആഭരണം തിരിച്ചു നൽകാതെ നടി കബളിപ്പിച്ചെന്ന പരാതിയുമായി ആഭരണനിർമാതാക്കൾ. ബോളിവുഡ് നടിയും ബിഗ് ബോസിലെ അംഗവുമായ ഹിന ഖാനെതിരെയാണ് ആഭരണ ബ്രാൻഡ് നിയമനടപടികൾ ആരംഭിച്ചത്.

12 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം ദാദ സാഹിബ് ഫാൽകെ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാൻ ആണ് പരാതിക്കാരിൽ നിന്നും ഹിന ആഭരണം വാങ്ങിയത്. എന്നാൽ, ചടങ്ങിന് ശേഷം നടി ആഭരണം തിരിച്ചു നൽകിയില്ല. അന്വേഷിച്ചപ്പോൾ നഷ്ടപ്പെട്ടു പോയെന്നായിരുന്നു താരത്തിന്റെ മറുപടി.

ആഭരണം മടക്കി നൽകുകയോ ആഭരണത്തിന് തുല്യമായ പണം നൽകുകയോ ചെയ്യണമെന്നാണ് ആഭരണ കമ്പിനി നൽകിയ നോട്ടീ‍സിൽ ആവശ്യപ്പെട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :