രജനി ആരാധകര്‍ക്ക് നിരാശ; ടീസറില്ല, ടി ഷര്‍ട്ട് മാത്രം!

വ്യാഴം, 4 ജനുവരി 2018 (14:42 IST)

Rajinikanth, Shankar, Rajni, 2.0, A R Harman, Akshay Kumar,  രജനികാന്ത്, ഷങ്കര്‍, 2.0, എന്തിരന്‍, എ ആര്‍ റഹ്‌മാന്‍, അക്ഷയ് കുമാര്‍

രജനികാന്ത് - ഷങ്കര്‍ ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ ദിനം‌പ്രതി വാര്‍ത്തകളില്‍ നിറയുകയാണ്. എന്തിരന്‍റെ രണ്ടാം ഭാഗമായ ഈ സയന്‍സ് ഫിക്ഷന്‍ സിനിമ 450 കോടി ബജറ്റിലാണ് ചിത്രീകരിച്ചിട്ടുള്ളത്. രജനിക്ക് വില്ലനായി എത്തുന്നത് സാക്ഷാല്‍ അക്ഷയ് കുമാര്‍. ചിത്രത്തിലെ നായിക എമി ജാക്സണ്‍. സംഗീതം എ ആര്‍ റഹ്‌മാന്‍.
 
എന്തിരന്‍ 2ന്‍റെ ആദ്യ ടീസര്‍ ജനുവരി ആറാം തീയതി പുറത്തിറക്കും എന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. മലേഷ്യയില്‍ നടക്കുന്ന നക്ഷത്രരാവില്‍ വച്ചാണ് ടീസര്‍ പുറത്തുവിടുക എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതില്‍ വസ്തുതയില്ലെന്നാണ് പുതിയ വിവരം.
 
മലേഷ്യയില്‍ നടക്കുന്ന സ്റ്റാര്‍ നൈറ്റില്‍ 2.0യിലെ രജനികാന്തിന്‍റെ ലുക്ക് പതിച്ച ടി ഷര്‍ട്ടുകളാണ് പുറത്തിറക്കുക. വിശാല്‍ ചിത്രം സണ്ടക്കോഴി 2ന്‍റെ ടീസര്‍ ഈ ചടങ്ങില്‍ പുറത്തിറക്കുമെന്നും സൂചനയുണ്ട്.
 
രജനി ആരാധകര്‍ 2.0യുടെ ടീസറിനായി ഇനിയും കാത്തിരിക്കണമെന്ന് സാരം. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 27 ആണ് പ്രതീക്ഷിക്കുന്ന ഡേറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സ്ട്രീറ്റ്‌ലൈറ്റ്സ് ടീസര്‍, തരംഗമാകാന്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം

സൌത്തിന്ത്യയില്‍ ഏറ്റവും റീച്ചുള്ള താരം ആരാണ്? രജനികാന്ത്, വിജയ് അങ്ങനെ പലരുടെയും ...

news

കീറിയ മനസ്സുമായി വേദനയോടെ പടം കണ്ടു തീർത്തു, കുറച്ചു സമയം വേണ്ടി വന്നു നോർമലാകാൻ! - വൈറലാകുന്ന കുറിപ്പ്

ഹാസ്യനടനായയും വില്ലനായും സഹതാരമായും മലയാള സിനിമയിൽ തിളങ്ങി നി‌ൽക്കുന്ന താരമാണ് കലാഭവൻ ...

news

മനോഹരിയാണ് മായാനദി.. !!! മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങൾക്ക്...; വാക്കുകള്‍ വൈറലാകുന്നു

ടൊവിനോ തോമസും ഷെശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആഷിഖ് അബു ചിത്രം ...

news

ആ കളിയാക്കലുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു: കീർത്തി സുരേഷ്

ട്രോളർമാർ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് പ്രമുഖരായ സിനിമാ - രാഷ്ട്രീയ ആളുകളെയാണ്. ...

Widgets Magazine