രജനികാന്ത് കരുണാനിധിയുമായി ചര്‍ച്ച നടത്തി, സ്റ്റാലിനോട് സംസാരിച്ചില്ല!

ചെന്നൈ, ബുധന്‍, 3 ജനുവരി 2018 (21:27 IST)

Rajinikanth, DMK, Karunanidhi, Stalin, OPS, Jayalalithaa, രജനികാന്ത്, കരുണാനിധി, സ്റ്റാലിന്‍, ജയലളിത, പനീര്‍സെല്‍‌വം
അനുബന്ധ വാര്‍ത്തകള്‍

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിടവേ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ തലവനുമായ എം കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ വീട്ടിലെത്തിയാണ് രജനി അദ്ദേഹത്തെ കണ്ടത്.
 
ഡി എം കെയുടെ വര്‍ക്കിംഗ് പ്രസിഡന്‍റായ എം കെ സ്റ്റാലിനും രജനിയുടെ സന്ദര്‍ശനസമയത്ത് കരുണാനിധിക്കൊപ്പമുണ്ടായിരുന്നു. താന്‍ കരുണാനിധിയെ മാത്രമാണ് കണ്ടതെന്നും സ്റ്റാലിനുമായി സംസാരിച്ചില്ലെന്നും രജനികാന്ത് വെളിപ്പെടുത്തി.
 
“നമ്മുടെ രാജ്യത്തെ ഏറ്റവും സീനിയറായ രാഷ്ട്രീയ നേതാവാണ് കരുണാനിധി. ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സൌഹൃദമുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് ഞാന്‍ അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടി. കരുണാനിധിയെ സന്ദര്‍ശിക്കാനായതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്” - രജനികാന്ത് പ്രതികരിച്ചു.
 
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രജനികാന്ത് തന്‍റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്. ആത്മീയതയില്‍ അധിഷ്ഠിതമായ രാഷ്ട്രീയമായിരിക്കും തന്‍റേതെന്നാണ് രജനി അറിയിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹിന്ദിക്കായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രം; നടക്കില്ലെന്ന് തരൂര്‍ !

ഹിന്ദി ഭാഷയെ യു എന്നിന്‍റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് ...

news

മന്ത്രി കെടി ജലീല്‍ സിപിഎമ്മിൽ ഇസ്ലാമിസം നടപ്പാക്കുന്നു; രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമർസനവുമായി സിപിഎം പ്രവർത്തകർ. ...

news

പ്രതിപക്ഷ പ്രതിഷേധം ശക്തമായി; മുത്തലാഖ് ബില്‍ അവതരണം തടസ്സപ്പെട്ടു - രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. സഭ ...

news

‘ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാര്‍’; വാര്‍ത്താ ചാനലുകളിലെ ‘അന്തിചര്‍ച്ച’യ്‌ക്കെതിരെ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ‘അന്തിചര്‍ച്ച’കള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ...

Widgets Magazine