ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി വൈറല്‍ !

ചൊവ്വ, 21 നവം‌ബര്‍ 2017 (11:08 IST)

മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നിത്യ മേനോന്‍. മലയാളം സിനിമയിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യന്‍ സിനിമ ലോകത്തെ ശ്രദ്ധപിടിച്ചു പറ്റിയ നിത്യയുടെ ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലേബര്‍ റൂമില്‍ നിന്നും സെല്‍ഫി എടുക്കുന്ന നിത്യ മേനോന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. 
 
വിജയ് നായകനാകുന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മെര്‍സലില്‍ അതി ശക്തമായ ഒരു കഥാപാത്രത്തെ നിത്യ മേനോന്‍ അവതരിപ്പിക്കുന്നുണ്ട്. ലേബര്‍ റൂമില്‍ നിന്നും സെല്‍ഫി എടുക്കുന്ന നിത്യ മേനോന്റെ ചിത്രം അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മെര്‍സല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ രംഗമാണിത്.  
 
രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ അറ്റ്‌ലീയാണ് മെര്‍സല്‍ ഒരുക്കുന്നത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാല്‍ അല്ല, നമ്പി നാരായണനായി മാധവന്‍ - ബിഗ്ബജറ്റ് ചിത്രം വരുന്നു!

ചാരവൃത്തിയുടെ പേരില്‍ ആരോപണ വിധേയനായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം ...

news

ജ്യോതികൃഷ്ണയുടെ വിവാഹത്തില്‍ താരങ്ങളെ അമ്പരപ്പിച്ച് ഭാവന; വീഡിയോ വൈറല്‍ !

നടി ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന്റെ വീഡിയോ ...

news

മലയാളത്തിന്റെ ബിഗ് ബിയും സ്റ്റൈൽ മന്നനും മോഹൻലാൽ തന്നെ!

മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. വളരെ വ്യത്യസ്തമായ പ്രമേയം കൊണ്ട് ...

news

‘അമ്മ’യുടെ പ്രസിഡന്‍റാകാന്‍ സിദ്ദിക്ക്? ദിലീപിന്‍റെ പിന്തുണ ബലമാകും!

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഇന്നസെന്‍റ് ഒഴിയുമെന്ന് സൂചന. അടുത്ത ജനറല്‍ ...

Widgets Magazine