അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ അവസരങ്ങള്‍ തേടിയെത്തും; ദുരനുഭവം പങ്കുവെച്ച് സീരിയല്‍ നടി

എന്തിനും തയ്യാറായി ചിലരുണ്ടാവുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം ഉണ്ടാവില്ലെന്ന് മൃദുല

serial, mridula vijay, television, malayalam film, malayalam movie, malayalam cinema, സീരിയല്‍, മൃദുല വിജയ്, ടെലിവിഷന്‍
സജിത്ത്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2017 (15:48 IST)
മഴവില്‍ മനോരമയിലെ കൃഷ്ണതുളസിയെന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് മൃദുല വിജയ്. കൃഷ്ണയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സീരിയല്‍ രംഗത്തേക്ക് മൃദുല കടന്നുവന്നത്. സിനിമയ്ക്കു വേണ്ടിയായിരുന്നു മൃദുല ആദ്യമായി മൂവി ക്യാമറയുടെ മുന്‍പിലേക്കെത്തിയത്.

പതിനഞ്ച് വയസുള്ളപ്പോള്‍ ‘ജെനിഫര്‍ കറുപ്പയ്യ’ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെയാണ് മൃദുല ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ‘കടന്‍ അന്‍പൈ മുറിക്കും’ എന്ന മറ്റൊരു തമിഴ് സിനിമയിലും അവര്‍ അഭിനയിച്ചു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രമായയിരുന്നു അവര്‍ എത്തിയത്.

ഈ രണ്ടു സിനിമകള്‍ക്ക് ശേഷമണ് ‘സെലിബ്രേഷന്‍’ എന്ന സിനിമയില്‍ കൗമുദി എന്ന നായികാ കഥാപാത്രമായത്. അതിനുശേഷമാണ് ആദ്യ സീരിയലായ ‘കല്യാണസൗഗന്ധിക’ത്തില്‍ അഭിനയിച്ചത്. സിനിമയില്‍ നിന്നു സീരിയലിലേക്കു വന്നപ്പോള്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ എല്ലാം മാറിയെന്നും അവര്‍ പറയുന്നു.

സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെറ്റാനും അവരുടെ അഭിപ്രായങ്ങള്‍ അറിയാനും സാധിക്കും. പ്രേക്ഷകമനസ്സില്‍ കൂടുതലും ഇടം നേടുന്നത് സീരിയല്‍ കഥാപാത്രങ്ങളായിരിക്കും. എങ്കിലും സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ പലതും അഡ്‌ജെസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രം കിട്ടുന്ന അവസരങ്ങളായിരുന്നുവെന്നും മൃദുല പറയുന്നു.

അതുകൊണ്ടാണ് ആ വേഷങ്ങളെല്ലാം നിരസിച്ചത്. അതുമാത്രമല്ല, എന്തിനും തയ്യാറായി നില്‍ക്കുന്ന പുതിയ തലമുറയിലെ ചിലരും സിനിമാ മേഖലയിലുണ്ട്. അത്തരം രീതികളോട് തനിക്ക് താത്പര്യമില്ലായെന്നും ഒരു അഭിമുഖത്തില്‍ താരം പറയുന്നു. പരിചയസമ്പന്നരായ ചില ആളുകളാണ് അഡ്ജസ്റ്റ്‌മെന്റുകള്‍ക്കായി ആഗ്രഹിക്കുന്നതെന്നും മൃദുല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :