രജനികാന്തിന്‍റെ അടുത്ത പടം മുരുഗദോസിന്!

Rajnikanth, A R Murugadoss, Vijay, Rajni, Kaala, രജനികാന്ത്, എ ആര്‍ മുരുഗദോസ്, വിജയ്, രജനി, കാല
Biju| Last Modified വ്യാഴം, 14 ജൂണ്‍ 2018 (18:40 IST)
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്നു. കാര്‍ത്തിക് സുബ്ബുരാജിന്‍റെ ചിത്രത്തിലാണ് ഇപ്പോള്‍ രജനി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം മുരുഗദോസ് ചിത്രത്തിലേക്കെത്തും.
ഏറെക്കാലമായി ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യണമെന്നത് മുരുഗദോസിന്‍റെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ വിജയ് ചിത്രം ചെയ്തുകൊണ്ടിരിക്കുന്ന മുരുഗദോസ് അടുത്തിടെ രജനിയെ സന്ദര്‍ശിച്ച് ഒരു തിരക്കഥ കൈമാറിയിരുന്നു. രജനികാന്തിന്‍റെ ഇമേജിന് അനുയോജ്യമായ ഒരു ആക്ഷന്‍ ത്രില്ലര്‍ തിരക്കഥയാണ് മുരുഗദോസ് നല്‍കിയത്.

തിരക്കഥ വായിച്ച് ആവേശം കയറിയ രജനി ഉടന്‍ തന്നെ ഡേറ്റ് നല്‍കിയെന്നാണ് അറിയുന്നത്. ഉടന്‍ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

അതേസമയം, ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിക്കപ്പെടുന്ന പ്രൊജക്ടാണ് വിജയ് - മുരുഗദോസ് ടീമിന്‍റെ പടം. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം സണ്‍ പിക്‍ചേഴ്സാണ് നിര്‍മ്മിക്കുന്നത്. ദീപാവലി റിലീസാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :