കാർത്തിക് സുബ്ബരാജിന്റെ മൂന്ന് നായകന്മാരിൽ ഒരാൾ ഫഹദ് ഫാസിൽ!- രജനികാന്തും വിജയ് സേതുപതിയും ഒരുമിക്കുന്നു!

ഫഹദ് ഫാസിൽ ഇനി രജനികാന്തിന്റെ കൂട്ടുകാരൻ!

അപർണ| Last Modified വെള്ളി, 13 ജൂലൈ 2018 (15:21 IST)
മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായകനാണ് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമേ മോഹന്‍ രാജ സംവിധാനം ചെയ്ത ‘വേലക്കാരന്‍’ എന്ന ചിത്രത്തിലൂടെ ഫഹദ് തന്റെ കോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നു. ഇപ്പൊഴിതാ, താരം തന്റെ അടുത്ത തമിഴ് ചിത്രത്തിൽ കരാർ ഒപ്പിട്ടിരിക്കുന്നു

പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തില്‍ വിജയ് സേതുപതിയും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സിമ്രാന്‍, ബോബി സിംഹ, മേഘ ആകാശ്, സനത് റെഡ്ഡി, ദീപക് പരമേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വേലൈക്കാരനുശേഷം ഫഹദ് തമിഴില്‍ അഭിനയിച്ച ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് ഫഹദിനൊപ്പം മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സൂപ്പര്‍ ഡീലക്‌സ് നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ഉളളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :