മോഹൻലാലിനും മമ്മൂട്ടിക്കും ഒരു നായിക- നയൻ‌താര!

ബിഗ് ‘എംസിന്’ നായികയായി നയൻസ്!

അപർണ| Last Updated: വെള്ളി, 8 ജൂണ്‍ 2018 (12:01 IST)
തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലെ സൂപ്പർതാരമാണ് നയൻ‌താര. തെന്നിന്ത്യൻ ഭാഷകളിലെ ലേഡി സൂപ്പർറ്റാർ. തമിഴിൽ തിളങ്ങി നിൽക്കുന്ന നയൻസ് സിനിമയിലേക്ക് വന്നത് മലയാളത്തിലൂടെയാണെന്ന് എല്ലാവർക്കും അറിയാം.

ജയറാമിന്റെ നായികയായി എത്തിയ നയൻസ് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിൽ കൂടുതലും മമ്മൂട്ടി നായികയായിട്ടാണ് എത്തിയത്. രണ്ട് സിനിമകളിൽ മാത്രമാണ് നയൻ‌താര മോഹൻലാലുമൊത്ത് സ്ക്രീൻ ഷെയർ ചെയ്തിരിക്കുന്നത്. നാട്ടുരാജാവും വിസ്മയത്തുമ്പത്തും. ഇതിൽ നാട്ടുരാജാവിൽ മോഹൻലാലിന്റെ സഹോദരി ആയിട്ടായിരുന്നു നയൻ എത്തിയത്.

ഇപ്പോഴിതാ, ഒരേസമയം മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും നായികയാവുകയാണ് നയൻസ്. മമ്മൂട്ടി ആന്ധ്രാ മുഖ്യമന്ത്രിയായി എത്തുന്ന തെലുങ്ക് ചിത്രത്തിൽ നയൻ‌താരയാണ് നായിക. അതോടൊപ്പം, മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിലും നായിക നയൻസ് തന്നെ.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം സിദ്ദീഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ ആരംഭിക്കുമെന്ന് സിദ്ദീഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :