ഡെറിക് ത്രില്ലടിപ്പിക്കും, ട്രെയിലറിൽ ഒളിപ്പിച്ചുവെച്ച നമ്പർ എന്തിന്റെ സൂചനയാണ് ?

തലച്ചോറ് ശരിക്കും പ്രവർത്തിച്ചാലേ പടം തലയിൽ കയറൂ...

അപർണ| Last Modified വ്യാഴം, 7 ജൂണ്‍ 2018 (12:54 IST)
ഡെറിക് എബ്രഹാമിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങളുടെ പ്രവർത്തി പരിചയത്തിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ, ട്രെയിലറും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ട്രെയിലറിൽ ഒളിഞ്ഞിരിക്കുന്ന സംഗതികളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ അബ്രഹാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പർ ബി സി 1821 ആണ്. ഈ നമ്പറിന് പിന്നിലൊരു ചരിത്രമുണ്ട്. ബൈബിളിൽ അബ്രഹാമിന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് - BC 1821. മലയാളത്തിൽ കണ്ട് പരിചയിച്ച സാധാ മസാല പോലീസ് കഥയല്ല അബ്രഹാമിന്റെ സന്തതികളെന്ന് വ്യക്തം.

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍ – A Police Story’. 22 വര്‍ഷത്തെ കാത്തിരിപ്പിനും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഷാജി ഒരു സംവിധാനം ചെയ്യാ‌മെന്ന് ഉറപ്പിക്കുന്നത്.

ഡെറിക് ഏബ്രഹാം എന്ന ചൂടന്‍ പൊലീസ് ആണ് മമ്മൂട്ടി ചിത്രത്തിൽ. കൂള്‍ പൊലീസല്ല. ഇന്‍സ്പെക്ടര്‍ ബല്‍‌റാമിനെപ്പോലെയൊക്കെ ചൂടന്‍. എന്നാല്‍ അയാളുടെയുള്ളിലും നന്‍‌മയുള്ള ഒരു മനസുണ്ടായിരുന്നു. ആ മനസ് തുറന്നുകാണിക്കുന്നതാണ് ‘യെരുശലേം നായകാ’ എന്ന ഗാനരംഗം.

ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു. മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :