ദിലീപല്ല പ്രശ്നം, രമ്യ നമ്പീശനും പൃഥ്വിരാജിനും മറുപടിയില്ല? - താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി അമ്മ

വ്യാഴം, 7 ജൂണ്‍ 2018 (14:32 IST)

താരസംഘടനയായ അമ്മയിൽ വൻ അഴിച്ചുപണി. പുന:സംഘടനയുടെ ഭാഗമായി അമ്മയുടെ പ്രസിഡന്റ് ആവുക ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
നിലവിൽ വൈസ് പ്രസിഡന്റ് ആണ് മോഹൻലാൽ. പുതിയൊരു തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് മോഹൻലാലിനെ പ്രസിഡന്റ് ആയി പരിഗണിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സെക്രട്ടറി സ്ഥാനത്തേക്ക് ആരായിരിക്കും വരികയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 
 
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കെതിരെ പരസ്യമായി പ്രതികരിച്ച അഭിനേതാക്കളായ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ  അച്ചടക്ക നടപടി കൈക്കൊള്ളാനും സംഘടനയ്ക്കുള്ളിൽ തീരുമാനമായെന്നാണ് സൂചന.
 
സംഘടനയ്ക്കെതിരെ ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കണമെന്ന വാശിയും ആവശ്യവും ഏറ്റവും അധികം ഉന്നയിച്ചതും ഇവർ തന്നെയായിരുന്നു. സംഭവത്തിൽ ഇവരുടെ അഭിപ്രായം എന്താണെന്ന് സംഘടന കേൾക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കോട്ടയം കടുത്തുരുത്തി ...

news

മൊബൈൽ ഫോണിൽ ഇടിമിന്നലിന്‍റെ ചിത്രമെടുക്കാൻ ശ്രമിച്ചയാൾ മിന്നലേറ്റു മരിച്ചു

മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കുന്നതിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു. ചെന്നൈ ...

news

മകന്റെ സുഹൃത്ത് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു; അമ്മ തോക്കുചൂണ്ടി രക്ഷപ്പെട്ടു

സുഹൃത്തിന്റെ അമ്മയെ 18കാരൻ വീട്ടിൽ കയറി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു. ഹൈസ്‌ക്കൂൾ പഠനം ...

Widgets Magazine