‘നിന്റെ വാഷ് ചെയ്യാത്ത ടി - ഷര്‍ട്ട് ഒന്നു തരുമോ ? പ്ലീസ്’; അശ്ലീല ചോദ്യത്തിനെതിരെ ആഞ്ഞടിച്ച് നമിത

  namitha pramod , social media , social media , നമിത പ്രമോദ് , ടി-ഷര്‍ട്ട് , നടി , അശ്ലീല കമന്റ്
കൊച്ചി| Last Modified ഞായര്‍, 20 ജനുവരി 2019 (10:45 IST)
ഇന്‍‌സ്‌റ്റഗ്രാമില്‍ മോശം കമന്റ് ഇട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി നടി നമിത പ്രമോദ്. നിന്റെ വാഷ് ചെയ്യാത്ത ടി-ഷര്‍ട്ട് ഒന്നു തരുമോ? പ്ലീസ് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനെതിരെയാണ് താരം രൂക്ഷമായ ഭാഷയില്‍ തുറന്നടിച്ചത്.

“ഞാന്‍ ഇത് തീര്‍ച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാന്‍ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.“ - എന്നാണ് നമിത മറുപടി നല്‍കിയത്.

നമിതയുടെ മറുപടിയെ അനുകൂലിച്ച് നിരവധിയാളുകളാണ് രംഗത്തുവന്നത്. ഇതോടെ നിമിഷങ്ങള്‍ക്കകം നടിയുടെ പ്രസ്‌താവന സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :