'പാതിരാത്രിയിൽ ഭാര്യയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ എന്നോട് അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി': പൃഥ്വിരാജ്

'പാതിരാത്രിയിൽ ഭാര്യയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ എന്നോട് അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി': പൃഥ്വിരാജ്

Rijisha M.| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (08:11 IST)
സോഷ്യൽ മീഡിയയിൽ സജീവമായുണ്ടാകുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വി മാത്രമല്ല ഭാര്യയും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ട്വിറ്ററില്‍ പൃഥ്വി പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ചാ വിഷയം.

ഒരു ഹോട്ടലിൽ ചെന്നപ്പോൾ തനിക്കുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. സംഭവം കേരളത്തിലൊന്നുമല്ല, റഷ്യയിലാണ്. 'കൂടെ' എന്ന ചിത്രത്തെക്കുറിച്ചാണ് ആരാധകൻ അപ്പോൾ പൃഥ്വിയോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു:-

"പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, നടന്ന് ഞങ്ങൾ റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്, ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്. അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു".ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :