മീശ പിരിക്കലും പഞ്ച് ഡയലോഗുമാണ് മോഹൻലാലിന് വേണ്ടതെങ്കിൽ ഞാൻ നിസ്സഹായനാണ്: കമൽ

ശനി, 7 ജനുവരി 2017 (12:18 IST)

Widgets Magazine

1998നു ശേഷം മോഹൻലാലും കമലും ഒന്നിച്ചിട്ടില്ല എന്നത് എത്ര പേർക്കറിയാം. മോഹൻലാലിനേയും ദിലീപിനേയും നായകന്മാരാക്കി ചക്രം ചെയ്യാൻ 2000ൽ കമൽ ശ്രമിച്ചിരുന്നു. എന്നാൽ അത് നടക്കാതെ വന്നപ്പോൾ പൃഥ്വിരാജ്- മീരാജാസ്മിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോഹിതദാസ് ചക്രം സംവിധാനം ചെയ്തിരുന്നു.
 
മലയാള സിനിമയിലെ താരാധിപത്യമോ ന്യൂജനറേഷന്‍ ട്രെന്‍ഡോ തട്ടാത്ത സംവിധായകനാണ് കമല്‍. കമല്‍ ആദ്യമായി സംവിധാനം ചെയ്ത മിഴിനീര്‍ പൂക്കള്‍ എന്ന ചിത്രത്തിൽ തൊട്ട് തുടങ്ങിയതായിരുന്നു മോഹൻലാൽ - കമൽ കൂട്ടുകെട്ട്. മോഹന്‍ലാലായിരുന്നു നായകന്‍. ഉണ്ണികളെ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണു ലോകം, ഉള്ളടക്കം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മോഹന്‍ലാലും കമലും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം. 
 
എന്തുകൊണ്ടാണ് പിന്നീട് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ കഴിയാതെ പോയതെന്ന് കമൽ പറയുന്നു. എനിക്ക് ഒരു ബലഹീനയുണ്ട്. ഒരു സൂപ്പര്‍സ്റ്റാര്‍ ഉപയോഗിക്കാന്‍ അറിയില്ല. സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ ഇമേജ് കളയാതെ സ്‌ക്രീനില്‍ കൊണ്ടു വരാനും എനിക്ക് കഴിയാറില്ല. മോഹന്‍ലാല്‍ തന്റെ പരിധിയ്ക്ക് പുറത്താണ് ഇന്ന് നില്‍ക്കുന്നത്. രത്തില്‍ നിന്നും സൂപ്പര്‍താരത്തിലേക്ക് എത്തിയിരിക്കുകയാണ് മോഹന്‍ലാല് എന്ന് കമൽ പറയുന്നു.
 
മീശ പിരിക്കലും പഞ്ച് ഡയലോഗുകളുമാണ് മോഹന്‍ലാലിനും അദ്ദേഹത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നതെങ്കില്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ ഞാന്‍ നിസ്സാഹായനാണ്. തനിക്ക് മോഹന്‍ലാലെന്ന സൂപ്പര്‍ താരത്തിനായി ചിത്രം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ മോഹന്‍ലാല്‍ എന്ന നടനെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുമെന്നും കമല്‍ പറഞ്ഞു.
 
മമ്മൂട്ടിയുടെ കാര്യമായാലും ഇങ്ങനെ തന്നെ. രാജമാണിക്യം തിയേറ്ററുകളില്‍ എത്തിയപ്പോഴാണ് ഞാന്‍ മമ്മൂട്ടിയെ ഡീ ഗ്ലാമറൈസ് ചെയ്ത് കറുത്ത പക്ഷികള്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൂടി താത്പര്യം അതിലുള്ളപ്പോഴാണ് അങ്ങനെ ചിത്രം ചെയ്യാന്‍ കഴിയുന്നത്. അത് എന്റെ കഴിവുക്കേടാണെന്നാണ് ഞാന്‍ കരുതുന്നതെന്ന് കമല്‍ പറയുന്നു.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ല, അവരോട് ക്ഷമിക്കില്ല: സാന്ദ്രയും വിജയും പറയുന്നു

ഫ്രൈഡെ ഫിലിം ഹൗസുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണെന്നും തങ്ങൾ ...

news

ആദ്യം മമ്മൂട്ടി, പിന്നെ ദുൽഖർ; ഇനി നിവിൻ!

യുവത്വത്തിന്റെ ഹരം, തൊട്ടതെല്ലാം പൊന്നാക്കുന്ന താരം എന്നൊക്കെയാണ് ഇപ്പോൾ നിവിൻ പോ‌ളിയെ ...

news

ആടുതോമ വേണമെന്ന് അൽഫോൺസ് പുത്രൻ, ഓകെയെന്ന് നിവിൻ!

പ്രേമം എന്ന അൽഫോൺസ് ചിത്രത്തിൽ പലയിടത്തും നിവിൻ പോളി സൂപ്പർസ്റ്റാർ മോഹൻലാലിനെ ...

news

തോപ്പില്‍ ജോപ്പന്‍റെ ലാഭം രണ്ടുകോടിക്ക് മുകളില്‍ !

മോഹന്‍ലാലിന്‍റെ പുലിമുരുകനെ നേരിടാന്‍ അതേദിവസം തിയേറ്ററുകളിലെത്തി ധൈര്യം കാണിച്ച ...

Widgets Magazine