ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ല, അവരോട് ക്ഷമിക്കില്ല: സാന്ദ്രയും വിജയും പറയുന്നു

ശനി, 7 ജനുവരി 2017 (10:27 IST)

ഫ്രൈഡെ ഫിലിം ഹൗസുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിച്ച് വരികയാണെന്നും തങ്ങൾ തമ്മിൽ അടിപിടി ഇല്ലെന്നും നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിജയ് ബാബു. പ്രശ്നങ്ങൾ പൂർണമായും തീർന്നെന്ന് വിജയ് ബാബു വ്യക്തമാക്കി. അത് ഞങ്ങൾ തന്നെ പരിഹരിച്ചെന്നും ഒരു ചൊവ്വാഴ്ച തുടങ്ങിയ പ്രശ്നം വെള്ളിയാഴ്ച തന്നെ അവസാനിച്ചെന്നും വിജയ് ബാബു വ്യക്തമാക്കി.
 
ഫ്രൈഡേ ഫിലിംസ് തുടരുമെന്നും സാന്ദ്ര എന്നും തന്റെ സുഹൃത്തും പാർടണറുമായിരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. ഒരു ചെറിയ പ്രശ്നം ഇത്രത്തോളം ഊതിവീർപ്പിച്ച് വലുതാക്കിയ ചിലരോട് ഒരിക്കലും ഞങ്ങൾ പൊറുക്കില്ലെന്നും വിജയ് ബാബു പറഞ്ഞു. ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്നു നടിക്കുന്ന കുറച്ച് ആളുകളാണ് ഇതിത്രയും വഷളാക്കിയത്. സത്യസന്ധരും സഹായമന്സകരുമായി അവർ ഇപ്പോഴും നടിക്കുകയാണെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.
 
വിജയ് ബാബുവിനും തനിക്കും ഇടയിൽ ഉണ്ടായത് സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന വഴക്ക് മാത്രമാണെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയാണെന്നും സാന്ദ്ര ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ‘ഞങ്ങളുടെ നേട്ടങ്ങൾ എല്ലാം ആഘോഷിക്കാറുണ്ട്. പരസ്പരം അസൂയയും ഉണ്ടായിട്ടില്ല. അതൊരു ചെറിയ വഴക്കായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നിനും എന്നെ വൈകാരികമായി തളർത്താനാകില്ല. നല്ല സൗഹൃദത്തെ തകര്‍ക്കാൻ ആർക്കും സാധിക്കില്ല. സാന്ദ്ര തോമസ് പറഞ്ഞു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആദ്യം മമ്മൂട്ടി, പിന്നെ ദുൽഖർ; ഇനി നിവിൻ!

യുവത്വത്തിന്റെ ഹരം, തൊട്ടതെല്ലാം പൊന്നാക്കുന്ന താരം എന്നൊക്കെയാണ് ഇപ്പോൾ നിവിൻ പോ‌ളിയെ ...

news

ആടുതോമ വേണമെന്ന് അൽഫോൺസ് പുത്രൻ, ഓകെയെന്ന് നിവിൻ!

പ്രേമം എന്ന അൽഫോൺസ് ചിത്രത്തിൽ പലയിടത്തും നിവിൻ പോളി സൂപ്പർസ്റ്റാർ മോഹൻലാലിനെ ...

news

തോപ്പില്‍ ജോപ്പന്‍റെ ലാഭം രണ്ടുകോടിക്ക് മുകളില്‍ !

മോഹന്‍ലാലിന്‍റെ പുലിമുരുകനെ നേരിടാന്‍ അതേദിവസം തിയേറ്ററുകളിലെത്തി ധൈര്യം കാണിച്ച ...

news

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പിന്നെ നിവിന്‍ പോളിയാണ്, മറ്റാരുമല്ല!

2016ല്‍ വമ്പന്‍ ഹിറ്റുകളിലൂടെ മലയാള സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ ഉണര്‍വിന്‍റെ ...