ആടുതോമ വേണമെന്ന് അൽഫോൺസ് പുത്രൻ, ഓകെയെന്ന് നിവിൻ!

ശനി, 7 ജനുവരി 2017 (09:02 IST)

Widgets Magazine

പ്രേമം എന്ന അൽഫോൺസ് ചിത്രത്തിൽ പലയിടത്തും നിവിൻ പോളി സൂപ്പർസ്റ്റാർ മോഹൻലാലിനെ അനുകരിച്ചുവെന്ന് പരക്കെയൊരു സംസാരം ഉണ്ടായിരുന്നു. എന്നാൽ, അത് സ്വാഭാവികയായി വന്നതെന്നായിരുന്നു നിവിന്റെ ആരാധകർ പറഞ്ഞത്. എന്നാൽ മനഃപൂർവ്വം മോഹൻലാലിനെ അനുകരിച്ച രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നുവെന്ന് നിവിൻ തന്നെ ഇപ്പോൾ വെ‌ളിപ്പെടുത്തുന്നു.
 
മൂന്ന് ഭാഗമെന്നോണമാണ് പ്രേമം ജോർജിന്റെ കഥ പറയുന്നത്. അതിൽ രണ്ടാം ഭാഗം അഥവാ കോളേജ് കാലം കാണിയ്ക്കുന്ന സീൻ. ഈ സീൻ എടുക്കാൻ നേരത്ത് അല്‍ഫോണ്‍സ് നിവിനോടും കൂട്ടരോടും പറഞ്ഞതിങ്ങനെയാണ് ''ഈ സീന്‍ എങ്ങിനെ ചെയ്യണം എന്ന് ഞാന്‍ പറഞ്ഞു തരില്ല. പക്ഷെ സ്പടികത്തില്‍ ലാലേട്ടന്റെ ഇന്‍ട്രോ സീന്‍ ഉണ്ട്. അത് കണ്ടിട്ട് കാരവാനില്‍ നിന്ന് ഇറങ്ങിയാല്‍ മതി''. അങ്ങനെ ആടുതോമയുടെ ആ സീന്‍ റിപ്പീറ്റ് ചെയ്ത് കണ്ടതിന് ശേഷമാണ് ആ രംഗത്ത് ഞങ്ങള്‍ അഭിനയിച്ചതെന്ന് നിവിൻ വ്യക്തമാക്കുന്നു.
 
ഒപ്പം എന്ന ചിത്രത്തിന്റെ 101 ആം ദിവസം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് നിവിന്‍ അക്കാര്യം വെളിപ്പെടുത്തിയത്. നിവിന്‍ പോളിയ്‌ക്കൊപ്പം ഒപ്പത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്ത അല്‍ഫോണ്‍സും വിജയാഘോഷത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ ചിത്രത്തിൽ നിവിന്‍ മീശ പിരിയ്ക്കുന്ന രംഗങ്ങളും, മുണ്ട് മടക്കി കുത്തുന്ന രംഗങ്ങളും മോഹന്‍ലാലിന്റെ അഭിനയത്തോട് താരതമ്യം ചെയ്തത് ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

തോപ്പില്‍ ജോപ്പന്‍റെ ലാഭം രണ്ടുകോടിക്ക് മുകളില്‍ !

മോഹന്‍ലാലിന്‍റെ പുലിമുരുകനെ നേരിടാന്‍ അതേദിവസം തിയേറ്ററുകളിലെത്തി ധൈര്യം കാണിച്ച ...

news

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പിന്നെ നിവിന്‍ പോളിയാണ്, മറ്റാരുമല്ല!

2016ല്‍ വമ്പന്‍ ഹിറ്റുകളിലൂടെ മലയാള സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ ഉണര്‍വിന്‍റെ ...

news

നന്ദി... ആഷിഖ് അബുവിനും റിമയ്ക്കും എല്ലാവർക്കും: ഡോ. ബിജു

സിനിമ മേഖല നേരിടുന്ന പ്രതിസന്ധികൾക്കിടയിലും ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം ഇന്ന് മുതൽ ...

news

ലാലേട്ടാ, ആ മീശ ഒന്നു പിരിക്കുമോ? ചോദിയ്ക്കുന്നത് നിവിൻ പോളിയാണ്!

മോഹൻലാൽ മീശ പിരിയ്ക്കുന്നത് ആരാധകർക്കാകെ ഒരു ആവേശമാണ്. പിരിച്ചുവെച്ച മീശയുമായി രാജാവിന്റെ ...

Widgets Magazine