കെ കെ തിരിച്ചുവരുന്നു, ഇത് നല്ല സിനിമകളുടെ കാലം- അങ്കിൾ നാളെ റീ റിലീസ്!

ഇത് നല്ല സിനിമയുടെ വിജയം!

അപർണ| Last Modified വ്യാഴം, 24 മെയ് 2018 (15:52 IST)
മലയാളത്തിന് ഇത് നല്ല സിനിമകളുടെ കാലമാണ്. അക്കൂട്ടത്തിൽ മുൻ‌പന്തിയിൽ തന്നെയുണ്ട്, മമ്മൂട്ടി നായകനായ അങ്കിൾ. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം നാളെ റീ റിലീസിനൊരുങ്ങുകയാണ്. ജോയ് മാത്യുവിനേതാണ് തിരക്കഥ.

നൂറിൽപരം തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘അങ്കിൾ’ മികച്ച അഭിപ്രായം നേടി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് മറ്റ് ചിത്രത്തിന് വേണ്ടി രണ്ട് ആഴ്ച്ച തികയുമ്പോഴേക്കും ഭൂരിഭാഗം തിയേറ്ററിൽ നിന്നും ഒഴിഞ്ഞുകൊണ്ടുക്കേണ്ടി വന്നത്.

അതിനാൽ, നല്ല സിനിമയെ തേടിയെത്തിയ പലർക്കും കാണാൻ കഴിഞ്ഞില്ല. എന്തായാലും മലയാള സിനിമാ പ്രേമികൾക്കും പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്കും സന്തോഷം നൽകുന്നതാണ് ‘അങ്കിളിന്റെ’ തിരിച്ചുവരവ്. മെയ് 25 , വെള്ളിയാഴ്ച്ച അൻപതോളം കേന്ദ്രങ്ങളിൽ ‘അങ്കിൾ’ വീണ്ടും പ്രദർശനത്തിനെത്തുന്ന കാര്യം ചിത്രത്തിന്റെ ജോയ് മാത്യു അറിയിച്ചു .

കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചിത്രം നാളെ വീണ്ടും എത്തും. ആദ്യ വരവിൽ ഈ കിടിലൻ അങ്കിളിനെ കാണാൻ കഴിയാത്തവർക്ക് നാളെ മുതൽ വീണ്ടും കാണാം. കെ കെയുടെ ഈ തിരിച്ചുവരവ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :