ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം സിനിമാ നടിയുടെ കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാര്‍ വാഹനം അടിച്ചു തകര്‍ത്തു - അപകടമുണ്ടാക്കിയത് വിവാദ താരം

ബെംഗളൂരു, ഞായര്‍, 28 ജനുവരി 2018 (10:26 IST)

  Nithyanand , car accident , Bengaluru , Ranjitha , നടി രജ്ഞിത , സിനിമാ നടി , നിത്യാനന്ദ സ്വാമി , ബൈക്ക്

നടി രജ്ഞിതയുടെ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ടതിനുശേഷം നിര്‍ത്താതെ പോയി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബെംഗളൂരുവിലെ നിലമംഗല റോഡിലാണ് അമിത വേഗതയിലെത്തിയ നടിയുടെ കാര്‍ അപകടമുണ്ടാക്കിയത്.

ബൈക്ക് യാത്രക്കാരായ നാരായണ്‍ ഡൗഡ, ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശ്രമത്തിലേക്ക് പോകുന്നതിനായി അമിത വേഗതയിലെത്തിയ രജ്ഞിതയുടെ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ടതിനുശേഷം നിര്‍ത്താതെ പോകുകയായിരുന്നു. നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പിടികൂടിയതോടെയാണ് കാറിനുള്ളില്‍ രജ്ഞിതയാണെന്ന് വ്യക്തമായത്.

ഇതിനിടെ സമീപവാസികള്‍ രഞ്ജിതയുടെ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ സന്യാസിമാരാണ് പ്രശ്‌നം പരിഹരിച്ചത്.

സന്യാസി നിത്യാനന്ദ സ്വാമിയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയായ രഞ്ജിത സ്വാമിയുടെ പ്രധാന ശിഷ്യയാണ്. നേരത്തെ നടിയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നടി രജ്ഞിത സിനിമാ നടി നിത്യാനന്ദ സ്വാമി ബൈക്ക് Bengaluru Ranjitha Nithyanand Car Accident

വാര്‍ത്ത

news

കാബൂളില്‍ വന്‍ സ്‌ഫോടനം; 95 മരണം, 160 പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാനില്‍ തലസ്ഥാന നഗരമായ കാബൂളില്‍ വന്‍ സ്‌ഫോടനം. മധ്യ കാബൂളിലെ സിദാര്‍ത് ...

news

ഇനി മന്ത്രിസ്ഥാനത്തേക്ക്; ഫോൺ കെണി വിവാദത്തില്‍ എകെ ശശീന്ദ്രൻ കുറ്റവിമുക്തൻ - ഹര്‍ജി തള്ളി

ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി ...

news

മത്തിക്ക് അജ്ഞാത രോഗം ! കഴിച്ചാല്‍ എട്ടിന്റെ പണി ഉറപ്പ്...; എന്താണ് ആ രോഗം ?

ഏതൊരു മലയാളിയും ഏറ്റവും അധികം ഉപയോഗിക്കുന്ന മത്സ്യമാണ് മത്തി. എന്നാല്‍ ഇപ്പോള്‍ ഇതാ ...

news

നിങ്ങള്‍ പരിധി ലംഘിക്കരുത്; രജനിയെ വിമര്‍ശിച്ച ആരാധകനോട് പൊട്ടിത്തെറിച്ച് കമല്‍ഹാസന്‍

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ പരിഹസിച്ച ആരാധകനെ വിമര്‍ശിച്ച് കമല്‍ഹാസന്‍. പുതിയ ...

Widgets Magazine