ഭാവനയ്ക്ക് ആശംസയുമായി മമ്മൂട്ടി! - വൈറലായി ചിത്രങ്ങൾ

ചൊവ്വ, 23 ജനുവരി 2018 (08:12 IST)

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഭാവനയും നവീനും വിവാഹിതരായത്. സിനിമാമേഖലയിലെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിനുശേഷം നടന്ന റിസെപ്ഷനിൽ പങ്കെടുത്തത്. വൈകിട്ട് തൃശൂരിലെ ലുലു കൺവെൻഷൻ സെന്ററിലായിരുന്നു സഹപ്രവർത്തകർക്കായുള്ള സത്കാരം നടന്നത്. 
 
വിവാഹിതരായ ഭാവനയ്ക്കും വരനും ആശംസ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തി. തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലെത്തിയാണ് മമ്മുട്ടി ഭാവനയ്ക്ക് വിവാഹ മംഗളാശംസകള്‍ നേര്‍ന്നത്.
നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പമാണ് മമ്മുട്ടി റിസപ്ഷനെത്തിയത്. 
 
സ്റ്റേജില്‍ കയറി ഇരുവര്‍ക്കൊപ്പം നിന്ന് ഭാനയ്ക്കും നവീനും ആശംസകള്‍ അര്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. മമ്മൂട്ടിക്കു പുറമെ നടി മഞ്ജു വാര്യർ, മിയ, നസ്രിയ, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവരും റിസെപ്ഷനിൽ പങ്കെടുത്തിരുന്നു. എന്നാൽ, മോഹൻലാൽ മാത്രം എത്തിയില്ല. പുതിയ ചിത്രത്തിന്റെ തിരക്കിടയിൽ താരത്തിന് എത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മനുഷ്യനെ കുരങ്ങനാക്കുന്ന കാലമാണിത്: കേന്ദ്രമ‌ന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്

കേന്ദ്രമന്ത്രി സത്യപാല്‍സിങിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. സത്യപാല്‍സിങ് ...

news

പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കം; കൊച്ചിയില്‍ യുവാവിനെ അയല്‍‌വാസി കൊലപ്പെടുത്തി

പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൊച്ചിയിൽ യുവാവിനെ തലയ്ക്കടിച്ചു ...

news

നടിക്കെതിരെയുള്ള പരാമർശം വിനയായി; ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കിയേക്കും - നിര്‍ണായക നീക്കവുമായി പൊലീസ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം ...

news

സ്നോഡന്‍ പറയുന്നു, ആ‍ധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കണം!

ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി ...

Widgets Magazine