പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഗംഭീര വിജയത്തിന് ശേഷം ജയസൂര്യ - രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് വീണ്ടും "ഞാൻ മേരിക്കുട്ടി"

വ്യാഴം, 11 ജനുവരി 2018 (11:44 IST)

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാം ഭാഗത്തിന്റെ കിടിലൻ വിജയത്തിനു ശേഷം രഞ്ജിത് ശങ്കർ - ടീം വീണ്ടും ഒന്നിക്കുന്നു. ഞാൻ മേരിക്കുട്ടി എന്ന് പേ‌രിട്ടിരിയ്ക്കുന്ന ചിത്രത്തിലെ നായകനും ജയസൂര്യയാണ്. കുറച്ച് പ്രത്യേകതകൾ ഉള്ള മേരിക്കുട്ടിയുടെ കഥയുമായിട്ടാണ് ഇത്തവണ രഞ്ജിത് ശങ്കർ എത്തുന്നത്.
 
ഡ്രിംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ പുണ്യാളൻ സിനിമാസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. അതേസമയം ആട് 2 വിന് ശേഷം താരം പ്രതിഫലം കൂട്ടിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. അഞ്ചരക്കോടി രൂപയ്ക്കാണ് പുണ്യാളന്‍ നിര്‍മ്മിച്ചത്.  
 
2017 ക്രിസ്മസ് റിലീസായി എത്തിയ ആട് 2 ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് വിജയ് ബാബു ആണ്. നിലവില്‍ 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ജയസൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒന്നരക്കോടി രൂപ വരെയായി വര്‍ദ്ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിക്ക് മാത്രമേ അതിനു സാധിക്കൂ, അല്ലെങ്കിൽ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല: സംവിധായകൻ പറയുന്നു

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു. ബോബി ...

news

40 കോടിയും കടന്ന് മാസ്റ്റർപീസ്, എഡ്ഡിയുടെ ജൈത്രയാത്ര തുടരുന്നു!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് ബോക്സോഫീസിൽ തകർ‌ക്കുകയാണ്. റിലീസ് ചെയ്ത് 25 ദിവസം ...

news

ജയസൂര്യ സൂപ്പര്‍സ്റ്റാര്‍, പുണ്യാളനും ആടും മെഗാഹിറ്റ്; പ്രതിഫലം 1.5 കോടിയിലേക്ക്

മലയാള സിനിമയില്‍ ഒരു പുതിയ സൂപ്പര്‍താരം ജനിച്ച വര്‍ഷമായിരുന്നു 2017. ജയസൂര്യയാണ് ആ ...

news

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് സാറ്റലൈറ്റ് അവകാശം 25 കോടി, വെളിപാടിന്‍റെ പുസ്തകം ഞെട്ടിച്ചു!

സാറ്റലൈറ്റ് അവകാശത്തുകയുടെ കാര്യത്തില്‍ മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലാണ് ...

Widgets Magazine