മോഹന്‍ലാലിനെ പോലെ മറ്റൊരു നടന്‍ മലയാളത്തിലില്ല: മണിയന്‍പിള്ള രാജു

മണിയന്‍പിള്ള രാജു , മോഹന്‍ലാല്‍ , പൃഥ്വിരാജ് , സിനിമ
jibin| Last Updated: ഞായര്‍, 12 ജൂലൈ 2015 (16:15 IST)
മലയാള സിനിമയില്‍ മോഹന്‍ലാലിനെ പോലെ മറ്റൊരു നടന്‍ ഇല്ലെന്ന് മണിയന്‍പിള്ള രാജു. എത്ര ദൈര്‍ഘ്യമുള്ള ഡയലോഗുകളും വളരെ വേഗം ഹൃദ്യസ്ഥമാക്കി മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. ഒരു തവണ ഡയലോഗ് വായിച്ചെടുത്താല്‍ പിന്നെ മോഹന്‍ലാല്‍ അത് ഒരു സന്തര്‍ഭത്തിലും മറക്കില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. നാനയ്‍ക്കു വേണ്ടി കെ സുരേഷ് തയ്യാറാക്കിയ മോഹനം ലാസ്യം മനോഹരം എന്ന ലേഖനത്തിലാണ് മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

ഡയലോഗുകള്‍ വളരെ വേഗം മനസിലാക്കി അവതരിപ്പിക്കാനുള്ള കഴിവിനൊപ്പം സംവിധായകന്‍മാരുടെ സാഹചര്യം മനസിലാക്കി കൂടെ നില്‍ക്കാനുമുള്ള കഴിവും മോഹന്‍ലാലിന് ഉണ്ട്. പുതുതലമുറയില്‍ ഡയലോഗ് വള്ളിപുള്ളി തെറ്റാതെ സംസാരിക്കാന്‍ കഴിവുള്ള ഏകതാരം പൃഥ്വിരാജാണെന്നും മണിയന്‍പിള്ള ലേഖനത്തില്‍ പറയുന്നുണ്ട്.

മോഹന്‍ലാലിനെ വെച്ച് ഒരു ചെയ്‌താല്‍ ആ സംവിധായകന് ഒരു ഘട്ടത്തിലും സമ്മര്‍ദ്ദമുണ്ടാകില്ല. പിന്നീട് ആ സംവിധായകന്
വേറെ ഏത് നടനെ വെച്ച് സിനിമ ചെയ്‌താലും മോഹന്‍ലാലുമായി ചെയ്‌ത സിനിമയുടെ തൃപ്‍തിയുണ്ടാവില്ല. ഒരിക്കലും ആരെയും വെറുപ്പിക്കാതെ എപ്പോള്‍ വിളിച്ചാലും ഷൂട്ടിംഗിന് എത്താന്‍ സമയം കണ്ടെത്താന്‍ അദ്ദേഹത്തിന് മാത്രമെ കഴിയു. ലാലില്‍ നിന്ന് കിട്ടുന്ന സഹകരണം അത്രമാത്രമാണെന്നും മണിയന്‍പിള്ള രാജു സുരേഷിന്റെ ഫീച്ചറില്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :