പ്രേമം തെലുങ്കിലേക്ക്, റീമേക്ക് അവകാശത്തിന് കോടികള്‍!

പ്രേമം, ധനുഷ്, ദിലീപ്, പൃഥ്വിരാജ്, ജയറാം
Last Modified ബുധന്‍, 8 ജൂലൈ 2015 (17:46 IST)
മലയാളത്തില്‍ വിജയചരിത്രം കുറിച്ച ‘പ്രേമം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്കിലെ യുവ സൂപ്പര്‍താരം രാം പൊതിനേനി ആണ് നിവിന്‍ പോളി അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാമിന്‍റെ ബന്ധുവായ ശ്രാവന്തി രവികിഷോറാണ് കോടികള്‍ മുടക്കി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
 
അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പ് ചിത്രീകരണം ആരംഭിക്കുക. തെലുങ്കിലെ ഒരു ഹിറ്റ് മേക്കര്‍ സിനിമ സംവിധാനം ചെയ്യുമെന്നാണ് വിവരം. ദേവദാസു, റെഡി, കന്‍‌ഡിരീഗ, ഓന്‍‌ഗോല്‍ ഗീത തുടങ്ങിയ വമ്പന്‍ ഹിറ്റുകളിലെ നായകനാണ് രാം. 
 
മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റായ ദൃശ്യം അടുത്തിടെയാണ് തെലുങ്കില്‍ റീമേക്ക് ചെയ്തത്. സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. ബാംഗ്ലൂര്‍ ഡെയ്സിനും ഇപ്പോള്‍ തെലുങ്ക് റീമേക്ക് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്.
 
അതേസമയം, പ്രേമത്തിന്‍റെ തമിഴ് റീമേക്കിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ധനുഷ് ഈ പ്രൊജക്ടില്‍ നായകനാകുമെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :