പൃഥ്വിയെപോലെ ആകാൻ ശ്രമിക്കില്ല? തനിക്ക് അതിന് കഴിയില്ലെന്ന് മോഹൻലാൽ!

ബുധന്‍, 4 ജനുവരി 2017 (16:41 IST)

Widgets Magazine

- മുരളിഗോപി - പൃഥ്വിരാജ് എന്നീ കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്നൊരു പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ചിത്രം ഉടൻ എത്തില്ലെന്ന് പൃഥ്വി വ്യക്തമാക്കിയതാണ്. കൈനിറയെ ചിത്രങ്ങളാണ് ഇരുവർക്കും. അതുകൊണ്ട് തന്നെ ലൂസിഫർ എത്താൻ വൈകും.
 
മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പേര് അനൗൺസ് ചെയ്ത ഉടൻ തന്നെ ഹിറ്റായതാണ് ലൂസിഫർ. പൃഥ്വിരാജിനെ പോലെ സംവിധാനത്തിൽ കൈവെക്കാൻ തനിക്ക് കഴിയില്ലെന്ന് മോഹൻലാൽ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. സംവിധാനം മറ്റൊരു തലമാണ്. വെറുതെ ഒരു സംവിധാനം ചെയ്യാൻ സാധിക്കില്ല. ലാൽ പറയുന്നു.
 
''ഇപ്പോൾ പൃഥ്വിരാജിനെ തന്നെ നോക്കൂ. കരിയറിന്റെ തുടക്കം മുതല്‍ സംവിധാനത്തില്‍ താത്പര്യമുള്ള ആളാണ് പൃഥ്വിരാജ്. അതിന് വേണ്ടി സിനിമ നിരീക്ഷിയ്ക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അതിന് സമയം കണ്ടെത്തണം. നല്ലൊരു കഥയും ക്യാമറമാനും സഹസംവിധായകരും ഉണ്ടെങ്കില്‍ എനിക്കും സിനിമ ചെയ്യാന്‍ സാധിച്ചേക്കും. എന്റെ സിനിമകളില്‍ തന്നെ ഞാന്‍ സംവിധായകരെ സഹായിക്കാറുണ്ട്. പക്ഷേ, ഒരു നല്ല മുഴുനീള ചിത്രം ചെയ്യാൻ കഴിയില്ല. ഭാവിയിലും അത് സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. മോഹൻലാല്‍ പറഞ്ഞു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആ ഹിറ്റ് ചിത്രത്തിന്റെ ചതിക്ക് പിന്നിൽ സാന്ദ്രയും വിജയ്‌യും; യുവസംവിധായകൻ

ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു സാന്ദ്ര തോമസും വിജയ് ബാബുവും. ഇരുവർക്കുമെതിരെ ...

news

പുലിമുരുകനും ദൃശ്യവും ചെയ്യാന്‍ മമ്മൂട്ടിക്ക് കഴിയില്ലേ? സംവിധായകന്‍ ഉദ്ദേശിച്ചതെന്ത്?

പുലിമുരുകന്‍, ദൃശ്യം പോലെയുള്ള ഇതിഹാസവിജയങ്ങള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ ...

news

സാന്ദ്ര തോമസിനേയും വിജയ് ബാബുവിനേയും ഒന്നിപ്പിക്കാൻ ശ്രമിച്ച അജു വർഗീസിന് പണികിട്ടി!

നിർമാതാക്കളും അഭിനേതാക്കളുമായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള വഴ‌ക്കാണ് ഇപ്പോൾ ...

news

ഇത് ചരിത്ര വിജയം! ദംഗൽ 500 കടന്നു, ഇനി ലക്ഷ്യം 1000 കോടി!

വല്ലപ്പോഴും സിനിമകൾ റിലീസ് ചെയ്ത്, ബോക്സ് ഓഫീസ് റെക്കോർഡ് എല്ലാം തകർത്ത് രാജകീയമായി മുകൾ ...

Widgets Magazine