സാന്ദ്ര തോമസിനേയും വിജയ് ബാബുവിനേയും ഒന്നിപ്പിക്കാൻ ശ്രമിച്ച അജു വർഗീസിന് പണികിട്ടി!

ബുധന്‍, 4 ജനുവരി 2017 (14:51 IST)

Widgets Magazine

നിർമാതാക്കളും അഭിനേതാക്കളുമായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള വഴ‌ക്കാണ് ഇപ്പോൾ സോഷ്യ‌ൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഇണപിരിയാത്ത കൂട്ടുകാർ അടിച്ചു പിരിഞ്ഞു എന്നാണ് പരക്കെ ഉയർന്ന് കേൾക്കുന്നത്. ഇരുവരുടെയും പിണക്കം മാറ്റാൻ ഫേസ്ബുക്കിൽ കമന്റിട്ട അജു വർഗീസിനെ ചീത്ത വിളിക്കുകയാണ് ചിലർ.
 
സാന്ദ്രയുമായുള്ള പ്രശ്‌നത്തെ കുറിച്ച് വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് താഴെ, നിങ്ങള്‍ രണ്ട് പേരും ഈ പ്രശ്‌നം പെട്ടന്ന് പറഞ്ഞ് അവസാനിപ്പിക്കണം എന്ന് അജു കമന്റിട്ടു. ഉടനെ വന്നു 'നിങ്ങളാണ് യഥാര്‍ത്ഥ നടന്‍', 'പാഷാണം' എന്നിങ്ങനെ കമന്റുകള്‍. തുടര്‍ന്ന് അജു തന്റെ കമന്റിനെ വിശദീകരിക്കുകയും ചെയ്തു.
 
വ്യക്തിപരമായും തൊഴിൽമേഖലയയിലും എന്റെ സുഹൃത്തുക്കൾ ആണ് ഇവർ രണ്ടു പേരും. അവർ തമ്മിൽ എന്തേലും പ്രെശ്നം വരുമ്പോൾ അത് ഏറ്റെടുത്തു അവരെ രണ്ടു ഭാഗത്താക്കാൻ ഞാൻ പഠിച്ചിട്ടില്ല. മലയാളം സിനിമക്കും ഒരു പാട് പുതുമുഖങ്ങൾക്കും ഇവർ ചെയ്തത് മറക്കാൻ പറ്റുന്നതല്ല. ഇവർ ഒന്നിച്ചു മലയാളം സിനിമയിൽ ഇനിയും നല്ല സിനിമകൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ അഭിപ്രായം ചോദിക്കാതെ നിങ്ങൾ എന്നോട് തോന്ന്യാസം പറഞ്ഞു ആയതിനാൽ പ്രതികരിക്കുന്നു. - അജു വർഗീസ് വ്യക്തമാക്കി.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇത് ചരിത്ര വിജയം! ദംഗൽ 500 കടന്നു, ഇനി ലക്ഷ്യം 1000 കോടി!

വല്ലപ്പോഴും സിനിമകൾ റിലീസ് ചെയ്ത്, ബോക്സ് ഓഫീസ് റെക്കോർഡ് എല്ലാം തകർത്ത് രാജകീയമായി മുകൾ ...

news

ഡയറി‌യിലൊന്നും വലിയ കര്യമില്ല സഖാക്കളേ, പാറ്റയും ചിതലും തിന്നുതീർക്കുന്ന അതിലെ പേരിൽ ഒരു കാര്യവുമില്ല; ജോയ് മാത്യു

പിണറായി സർക്കാരിനെ വിമർശിച്ച് ജോയ് മാത്യു വീണ്ടും. അച്ചടിച്ച ഡ‌യറികളിൽ പേരുകൾ സ്ഥാനംമാറി ...

news

ആരാണ് എം ടി? - ബി ഉണ്ണികൃഷ്ണൻ പറയുന്നു...

എം ടി വാസുദേവൻ നായർ ആരാണെന്ന ചോദ്യത്തിന് മലയാളികൾക്ക് ആലോചിക്കേണ്ടി വരില്ല. ഓരോ ...

news

കയ്യൂക്കിൻറെ ബലത്തിൽ മമ്മൂട്ടിക്കുണ്ടായ നേട്ടങ്ങൾ !

മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ പലതും മമ്മൂട്ടി നായകനായതാണ്. അവയൊക്കെ ...

Widgets Magazine